വയനാട് ഉരുൾപൊട്ടൽ; അഞ്ചാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു; നാളെ തെരച്ചിൽ പുനരാരംഭിക്കും

വയനാട് ഉരുൾപൊട്ടൽ; അഞ്ചാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു; നാളെ തെരച്ചിൽ പുനരാരംഭിക്കും
Aug 3, 2024 07:31 PM | By Vyshnavy Rajan

കൽപറ്റ : വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.

ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തെരച്ചിൽ നടത്തി.

ആദ്യദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തെരച്ചിൽ നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോ​ഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു.

നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാ​ഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ചാലിയാറിൽ നിന്ന് ഇന്ന് കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ​ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.

Wayanad Landslide; The fifth day of searching is over; The search will resume tomorrow

Next TV

Related Stories
ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

Nov 26, 2024 09:47 PM

ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പാലേരിയിൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും...

Read More >>
കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

Nov 26, 2024 09:38 PM

കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

അർദ്ധരാത്രിയിലാണ് സാമൂഹ്യദ്രോഹികൾ പുഴ മലിനമാക്കുന്ന തരത്തിൽ മലിന്യം...

Read More >>
നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Nov 26, 2024 09:30 PM

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ...

Read More >>
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

Nov 26, 2024 08:58 PM

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം...

Read More >>
യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

Nov 26, 2024 08:40 PM

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം...

Read More >>
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

Nov 26, 2024 07:37 PM

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആർഇസി മലയമ്മ-കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories










News Roundup