എളേറ്റിൽ: കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി. രണ്ടു മാസം പ്രായമുള്ള ചത്ത കോഴിക്കുഞ്ഞുങ്ങളെയാണ് അജ്ഞാതർ പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
അർദ്ധരാത്രിയിലാണ് സാമൂഹ്യദ്രോഹികൾ പുഴ മലിനമാക്കുന്ന തരത്തിൽ മലിന്യം തളളുന്നത്.
പുഴ മലിനമാക്കിയവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് പൂനൂർ പുഴ സംരക്ഷണ സമിതി അറിയിച്ചു.
സംഭവത്തെ തുടർന്ന് പൂനൂർ സംരക്ഷണ സമിതിയുടെ സെക്രട്ടറി അബ്ദുൽ മജീദ് പുളക്കാടിയുടെ നേതൃത്വത്തിൽ ബഷീർ എ പി, മൂസ പാലകുറ്റി, റഷീദ് പി കെ എന്നിവരും ചേർന്നുകൊണ്ട് സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.
ഈ വരുന്ന ഞായറാഴ്ച വാർഡ് തല അടിയന്തര യോഗം ചേരാൻ സമിതി തീരുമാനിച്ചു.
ഈ കഴിഞ്ഞ ദിവസങ്ങളിലാണ് കത്തറമ്മല്‍ പാലത്തില്‍ നിന്നും കോഴി വേസ്റ്റ് തള്ളിയ അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. ഇയാളിൽ നിന്നും ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
Katharammal threw garbage in Poonur river again