വയനാട്ടിലെ ദുരന്തഭൂമിയിൽ വഴി കാട്ടികളായി ഡോഗ് സ്ക്വാഡുകൾ

വയനാട്ടിലെ ദുരന്തഭൂമിയിൽ വഴി കാട്ടികളായി ഡോഗ് സ്ക്വാഡുകൾ
Aug 3, 2024 07:57 PM | By Vyshnavy Rajan

രുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ.

കരസേന, പൊലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്.

പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്ക്വാഡിൻ്റെ തെരച്ചിൽ.

യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ശ്വാന സേനയുടെ സേവനം തെരച്ചിലിൻ്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ഉപയോഗപ്പെടുത്തിയത്.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് മുതൽ രക്ഷാപ്രവർത്തനത്തിന് അണി ചേർന്ന ശ്വാനസേനയുടെ സഹായത്താൽ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി.

പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്.

വയനാട് ഡോഗ് സ്ക്വാഡിൻ്റെ മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിൻ്റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലമ്പൂരിൽ ഇടുക്കി ഡോഗ് സ്ക്വാഡിൻ്റെ എയ്ഞ്ചൽ എന്ന നായയും ജോലിയിലുണ്ട്.

മൃതദേഹങ്ങൾ തിരയാനും അപകടത്തിൽ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് നായകളുടെ സഹായത്തോടെ കണ്ടെത്തിയത്.

മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. മറ്റു ചിലപ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നൽകുന്നവയുണ്ട്.

നായകൾ നൽകുന്ന സൂചനകൾ മനസിലാക്കുന്ന പരിശീലകർ നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കൊക്കയാർ, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങളിലും കേരള പോലീസിനു ഡോഗ് സ്ക്വാഡുകൾ ഏറെ സഹായകമായിട്ടുണ്ട്.

Dog squads guide the way in disaster areas of Wayanad

Next TV

Related Stories
ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

Nov 26, 2024 09:47 PM

ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പാലേരിയിൽ വെച്ച് യുവജന റാലിയും പൊതുസമ്മേളനവും...

Read More >>
കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

Nov 26, 2024 09:38 PM

കത്തറമ്മൽ പൂനൂർ പുഴയിൽ വീണ്ടും മാലിന്യം തള്ളി

അർദ്ധരാത്രിയിലാണ് സാമൂഹ്യദ്രോഹികൾ പുഴ മലിനമാക്കുന്ന തരത്തിൽ മലിന്യം...

Read More >>
നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Nov 26, 2024 09:30 PM

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ...

Read More >>
ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

Nov 26, 2024 08:58 PM

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ തല ഉദ്ഘാടനം പി. ബാബുരാജ് നിർവ്വഹിച്ചു

ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം...

Read More >>
യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

Nov 26, 2024 08:40 PM

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം...

Read More >>
അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

Nov 26, 2024 07:37 PM

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആർഇസി മലയമ്മ-കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories