---
title: "വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍"
english_title: "8908 people in 85 relief camps in Wayanad district"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225658/8908-people-in-85-relief-camps-in-wayanad-district"
published_at: "2024-08-05T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0613c452e2_0000_ATTACH__.jpg"
keywords: []
---

# വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍

> **Lead Summary:** **വ**യനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റി താമസിപ്പിച്ചു.

## Article Content

**വ**യനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റി താമസിപ്പിച്ചു.

ക്യാമ്പുകളില്‍ 3249 പുരുഷന്‍മാരും 3620 സ്ത്രീകളും 2039 കുട്ടികളുമാണ് ഉള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 10 ക്യാമ്പും ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിച്ച 7 ക്യാമ്പും ഉള്‍പ്പെടെയാണിത്.

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജി.എല്‍.പി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(പുതിയ കെട്ടിടം), അരപ്പറ്റ സി.എം.എസ് ഹൈസ്‌കൂള്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ ഡിപോള്‍ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളെജ് എന്നിവടങ്ങളിലെ 17 ക്യാമ്പുകളിലാണ് മേപ്പാടി പ്രകൃതി ദുരന്ത മേഖലയില്‍ നിന്നും മാറ്റിയ ആളുകളെ താമസിപ്പിക്കുന്നത്. 701 കുടുംബങ്ങളിലെ 2551 ആളുകളാണുള്ളത്. ഇതില്‍ 943 പുരുഷന്‍മാരും 981 സ്ത്രികളും 627 കുട്ടികളും ഉണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225658/8908-people-in-85-relief-camps-in-wayanad-district)