നന്മണ്ട: വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് കൗതുകം ഉണര്‍ത്തി നന്മണ്ട ഈസ്റ്റ് എ.യു.പി സ്‌കൂളിലെ മാതൃക പോളിംഗ് ബൂത്ത്.
തികച്ചും പ്രകൃതിസൗഹാര്‍ദമായാണ് ബൂത്ത് വോട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കായി കുടിവെള്ള വിതരണം, സെല്‍ഫി പോയിന്റ്, പ്രചരണത്തിന് ഒരുക്കിയ കൂടാരങ്ങള്‍, പേപ്പര്‍ പേനകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പാതയോരം കൂട്ടായ്മയും, ശുചിത്വമിഷനും, ഹരിതസേനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് മാതൃകാ ബൂത്തൊരുക്കിയത്. നന്മണ്ട പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലെ രണ്ടായിരത്തോളം വോട്ടര്‍മാരാണ് ഈ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനുള്ളത്. നന്മണ്ട പഞ്ചായത്തിലെ 39,41 ബൂത്തുകള്‍ ആണ് ഇവിടെ സജ്ജമാക്കിയത്. രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയവര്‍ സെല്‍ഫി പോയിന്റില്‍ എത്തി ചിത്രം പകര്‍ത്തിയാണ് മടങ്ങിയത്. പോളിംഗ് സ്റ്റേഷനില്‍
Nanmanda East AUP School as a model polling booth