ബാലുശ്ശേരി : .കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം പിണങ്ങോട്ട് പി. കെ. കേശവൻമാസ്റ്റർ നഗറിൽ (( ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ )വെച്ച് നടന്നു. ഡി സി സി പ്രസിഡണ്ട് അഡ്വ : പ്രവീൺകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പെൻഷൻ /ക്ഷാമാശ്വാസ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും 19% ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം പെൻഷൻകാരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച്കൊണ്ട് ശക്തമായ സമരമാർഗ്ഗത്തിലേക്ക് നീങേണ്ടിവരുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം സർക്കാറിനെ ഓർമ്മപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻമാസ്റ്റർ, അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി. സി. ശിവദാസ് മാസ്റ്റർ, സ്വാഗതം പറഞ്ഞു കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് കെ. സി. ഗോപാലൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സംസ്‌ഥാന സ്കൂൾ അത്‌ലറ്റിക്ക് മീറ്റിൽ നാനൂറു മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്‌ഥമാക്കിയ ജെ. എസ്. നിവേദ്യയെ കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻ മാസ്റ്റർ മെമെന്റോ നൽകി അനുമോദിച്ചു. സമ്മേളനത്തിൽ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
ചർച്ചയിലൂടെ രണ്ടും പാസ്സാക്കുകയും ചെയ്തു. കെ എസ് എസ് പി എ സംസ്‌ഥാന കമ്മിറ്റി അംഗം ടി. കെ. രാജേന്ദ്രൻമാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻമാസ്റ്റർ പാലയാട്, ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി. സി. വിജയൻ, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, പി. കെ. സുനിൽകുമാർ, കെ. പി. ആലിമാസ്റ്റർ, സി. കുഞ്ഞികൃഷ്ണൻനായർ, ബേബി തേക്കാനം, പി. കെ. സജീവൻമാസ്റ്റർ, എം. രാജൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
നിയോജകമണ്ഡലം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പി. കെ. സുനിൽകുമാർ (പ്രസിഡണ്ട് ), രമേഷ് വലിയാറമ്പത്ത് (സെക്രട്ടറി ), എം. രാജൻ (ട്രഷറർ ), ഉണ്ണിനായർ അച്ചുത് വിഹാർ, ബേബി തേക്കാനം, ബാബു കമ്മന, (വൈസ് പ്രസിഡണ്ടുമാർ ), എൻ. പ്രഭാകരൻ, യു. കെ ദിനാകരൻ, ഓണിൽ രവീന്ദ്രൻ (ജോ :സെക്രട്ടറിമാർ )
KSSPA Balushery Constituency Annual Conference demanded immediate payment of pension/amnesty reform arrears and immediate announcement of 19% amnesty.