കോഴിക്കോട് : ജില്ലയിലെ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നാല്പതാം പോളിംഗ് ബൂത്ത് ഹരിത ബൂത്ത് ആയി പ്രഖ്യാപിച്ചിരുന്നു.
ലിറ്റില്‍ വണ്‍ണ്ടേര്‍സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂള്‍, നടുവട്ടം , ബേപ്പൂര്‍ ,സ്‌കൂളിലാണ് ഹരിത ബൂത്തായതിന്റെ ഭാഗമായി ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ ആദ്യം വരുന്ന 100 വോട്ടര്‍മാര്‍ക്കാണ് പച്ചക്കറി വിത്ത് നല്‍കിയത്. 1402 വോട്ടര്‍മാരാണ് ആകെ ഈ പോളിംഗ് സ്റ്റേഷനില്‍ ഉള്ളത്, 720 സ്ത്രീകളും 682 പുരുഷന്മാരുമാണ് ഉള്ളത്.
പോളിംഗ് ബൂത്ത് പരിസരത്ത് തണ്ണീര്‍പ്പന്തല്‍ ഏര്‍പ്പാടാക്കി കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുകയും, കുരുത്തോല കൊണ്ട് തോരണങ്ങള്‍ കെട്ടി ബൂത്ത് ആകര്‍ഷണീയമാക്കുകയും ചെയ്തതിന് പുറമെയാണ് പച്ചക്കറി വിത്ത് നല്‍കിയത്. വില്ലേജ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ അധികാരി, എന്നിവരുടെ സഹായത്തോടെയാണ് ഹരിത ബൂത്ത്ഒരുക്കിയത്
Officials Show Love For Nature By Distributing Vegetable Seeds To Voters At Green Booth