ബാലുശ്ശേരി: വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി . ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ് മഞ്ഞപ്പാലം തെക്കയില്‍ പുഷ്പ-രാഘവന്‍നായരുടെ മകളായ ശ്രീ ലക്ഷ്മി വോട്ട് ചെയ്യാനെത്തിയത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു വരികയാണ് ശ്രീലക്ഷ്മി.
ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ വിവാഹം നിശ്ചയിച്ചിരുന്നു. ഇന്ന് രവിലെ 11-45 നും 12.10 നും ഇടയിലായിരുന്നു മുഹൂര്‍ത്തം. കോഴിക്കോട് കോട്ടപ്പറമ്പ് സ്വദേശി അര്‍ജുന്‍സുരേഷാണ് വരന്‍. രാവിലെ ബാലുശ്ശേരിയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയാണ് ശ്രീലക്ഷ്മി പനായി സ്‌ക്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്. ഏറെ സന്തോഷത്തോടെയാണ് വോട്ട് ചെയ്യാനാത്തിയതെന്ന് ശ്രീലക്ഷ്മിയുടെ വാക്കുകള്‍.
നിരവധി പേര്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുണ്ടായിരുന്നെങ്കിലും, എല്ലാവരും മണവാട്ടിപെണ്ണിനെ വോട്ട് ചെയ്യാന്‍ നേരെ ബൂത്തിലേക്ക് കയറ്റി വിടുകയായിരു്ന്നു. പ്രീസൈഡിങ്ങ് ഓഫീസര്‍ ഹുസൈന്‍കുട്ടിയുടെ അനുഗ്രഹം കൂടി വാങ്ങിയാണ് ശ്രീലക്ഷ്മി വോട്ട് ചെയ്തിറങ്ങിയത്. എല്ലാവരോടും കുശലം പറഞ്ഞ് നേരെ കാറില്‍ കയറി ശ്രീലക്ഷ്മി നേരെ കതിര്‍മണ്ഡപത്തിലേക്ക് യാത്രയായി ..
It was a curious sight to see Sri Lakshmi come to vote, as a bride