സംസ്ഥാനത്തെ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള റകഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെൻസ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) സ്കൂൾ മാനേജർമാർക്കും പ്രിൻസിപ്പാൾ മാർക്കുമായി ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം നടന്നുന്നു.
Flying High... Reaching Top, (ഉയരത്തിൽ പറക്കാം, ഉന്നതിയിൽ എത്താം) എന്ന ശീർഷകത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല ആസൂത്രണം ചെയ്തിട്ടുള്ളത്.
ഏപ്രിൽ 30, മെയ് ഒന്ന് തിയ്യതികളിൽ കോഴിക്കോട് എളെറ്റിൽ സെറായി റിസോർട്ടിൽ വെച്ച് നടത്തുന്ന ക്യാമ്പിൻ്റെ ഡയറക്ടർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷിയോളജി വിഭാഗം മുൻ മധാവി പ്രൊഫ: എൻ.പി.ഹാഫീസ് മുഹമ്മദാണ്.
കേരളത്തിലെ പ്രഗത്ഭരായ മാനേജ്മെൻ്റ് വിദഗ്ദ്ധർ വിവിധ സെഷനുകളിലായി ക്ലാസുകൾ കൈകാര്യം ചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുമുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.
ഏപ്രിൽ 30 ന് രാവിലെ 10 മണിക്ക് കെ.ആർ.എസ്. എം. എ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അക്കാഡമിക് കമ്മറ്റി ചെയർമാൻ ഡോ.എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും.
Workshop is conducted to improve the academic standards of unaided schools.