നടുവണ്ണൂര്‍: 2023-24 വര്‍ഷത്തെ എന്‍എംഎംഎസ് പരീക്ഷയില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ എണ്ണത്തില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമത്.
ഈ വര്‍ഷത്തെ പരീക്ഷയില്‍ 19 വിദ്യാര്‍ത്ഥികളാണ് 48,000 രൂപയ്ക്കുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. 156 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയികളായി. കഴിഞ്ഞ വര്‍ഷം 12 കുട്ടികളായിരുന്നു സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടിയിരുന്നത്. സ്‌കൂളില്‍ നടന്ന അനുമോദന യോഗം എസ് എം സി ചെയര്‍മാന്‍ ഷിബീഷ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീജ ടീച്ചര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എന്‍എംഎംഎസ് ചാര്‍ജുള്ള അധ്യാപകരായ ജലീല്‍, അബിത, മറ്റ് അധ്യാപകരായ സാജിദ്, സുരേഷ് ബാബു, ബൈജു, മുസ്തഫ, സുജാല്‍, രാജീവന്‍, എന്‍ എം എം എസ് സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസ് തിരുവോട്, ഖജാന്‍ജി പ്രദോഷ് നടുവണ്ണൂര്‍ രക്ഷിതാക്കളായ ചന്ദ്രന്‍ നടുവണ്ണൂര്‍, പ്രമോദ് ഉള്ള്യേരി എന്നിവര്‍ സംസാരിച്ചു.
വേദലക്ഷ്മി കെ.കെ., യൂനസ് ഹനാന്‍ ഹാഷിം, ദിയാ ലക്ഷ്മി വി., അയ്‌നുന്‍ ഖദീജ എം. ജെ., അദ്വൈത് പി. ബി., അനൂയചന്ദ്രന്‍ സി. എസ്., റോജിന്‍ ഘോഷ് പി. ബി., കൃഷ്ണദേവ് സി. കെ., നഹല മിന്നത്ത് സി., അടൗര്‍ റഹ്‌മാന്‍, തേജസ് ബാബു, ധനുജയ് ജെ. ഡി., അഥീന എസ്. ബി., സഞ്ജയ് ആര്‍ കൃഷ്ണ, അമയ എസ് ആര്‍, വൈഗാലക്ഷ്മി എസ്., ഹുമൈറ ഹനാന്‍ കെ. പി., അലീന കെ. എം., അനന്യ ദേവ് പി. എസ്. എന്നീ വിദ്യാര്‍ത്ഥികള്‍ 48,000 രൂപ സ്‌കോളര്‍ഷിപ്പ് നേടി.
സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും യോഗത്തില്‍ സന്നിഹിതരായിരുന്നു. അനുമോദന യോഗത്തിന് ശേഷം മധുരവിതരണം ചെയ്യുകയുണ്ടായി.
In this year's NMMS examination, Naduvannoor Government Higher Secondary School felicitated the students who were deserving of scholarship.