അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വര്‍ദ്ധിപ്പിക്കാനായി എളേറ്റില്‍ സെറായി റിസോര്‍ട്ടില്‍ രണ്ട് ദിവസമായി നടന്നു വന്ന ശില്പശാല സമാപിച്ചു. ശില്പശാലയയുടെ ഉദ്ഘാടനം കേരള റക്ഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് രാഘവ ചേറാള്‍ (കാസര്‍ഗോഡ്) നിര്‍വ്വഹിച്ചു. ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവി പ്രൊഫ.എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ നേതൃത്തത്തില്‍ നടത്തിയ ശില്പശാലയില്‍ കേരളത്തിലെ അക്കാഡമിക് വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുത്തു.
മലപ്പുറം മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുഭാഷ് സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. 'ഉയരത്തില്‍ പറക്കാം... ഉന്നതങ്ങളില്‍ എത്താം' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള മാനേജര്‍മാര്‍ പ്രിന്‍സിപ്പാള്‍മാര്‍ അടക്കം 60 ല്‍ അധികം പേര്‍ പങ്കെടുത്തു.
അക്കാഡമിക് കമ്മറ്റി ചെയര്‍മാന്‍ ഡോ.എസ്.വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ആര്‍. എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍ (തിരൂര്‍) ശില്പശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാന സെക്രട്ടറി ആദര്‍ശ വര്‍മ്മ (പത്തനംതിട്ട) രംജീവ് കുറുപ്പ്, ടി.പി.മുനീര്‍, എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ ജന:സെക്രട്ടറി പ്രൊഫ. മുഹമ്മദ് ബഷീര്‍ സ്വാഗതവും അക്കാഡമിക് കമ്മറ്റി കണ്‍വീനര്‍ യൂസഫ് തൈക്കാടന്‍ (മലപ്പുറം) നന്ദിയും രേഖപ്പെടുത്തി.
The two-day workshop has concluded.