ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ
May 2, 2024 09:40 AM | By Vyshnavy Rajan

കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ .

കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം അബ്ദുൾ നൂർ (45) തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമദ്ദ് ഷാഫി .കെ(36) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എ യുമായി പോലീസ് രണ്ട് പേരെയും പിടികൂടുന്നത്.

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്.

പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്.

കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ ബാഗ്ലൂരിലാണ് സ്ഥിരമായി താമസം തന്റെ സുഹ്യത്തായ ഷാഫിയെ ബിസിനസ്സിൽ പങ്കാളിയാക്കി അവന്റെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവട തന്ത്രമായിട്ടാണ് കോഴിക്കോട്ടേക്ക് വന്നത്.

അറസ്റ്റിലായ നൂർ ബഗളൂരുവിൽ താമസിച്ച് കോഴിക്കോട്ട് നിന്നും വരുന്ന ആവിശ്യ കാർക്ക് ലഹരിവിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.

കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി.

എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

ഇവർ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്. ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബഗളുരുവിൽ താമസിക്കുകയായിരുന്നു. ബഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ് അറിയപെടുന്നത്.

മുമ്പ് ദുബായിൽ വച്ച് മയക്കുമരുന്നായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ്.

ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്,എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ്.ഐ മുഹമദ്ദ് സിയാദ് എ , എസ്.ഐ ഷബീർ ,എസ്.സി പി.ഒ മാരായ ബിനിൽ , സജീവൻ, ഷൈജേഷ്,ജിതേന്ദ്രൻ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Bangalore's drug dealers arrested in Kozhikode

Next TV

Related Stories
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 10, 2024 04:39 PM

ബാലുശ്ശേരി ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് കെ.പി സരിത അദ്ധ്യക്ഷത...

Read More >>
Top Stories










News Roundup