---
title: "നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു"
english_title: "Inter-sector meeting held for pre-monsoon prevention work in Naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202847/inter-sector-meeting-held-for-pre-monsoon-prevention-work-in-naduvannur"
published_at: "2024-05-03T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634d3b7346a0_ATTACH_NEWS.jpg"
keywords: []
---

# നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

> **Lead Summary:** നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ടി.പി. ദാമോധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.സി . സുരേന്ദ്രന്‍ മാസ്റ്റര്‍, സ്വാഗതം പറഞ്ഞു.

## Article Content

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ടി.പി. ദാമോധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.സി . സുരേന്ദ്രന്‍ മാസ്റ്റര്‍, സ്വാഗതം പറഞ്ഞു.

എച്ച് ഐ, വിപ്ലവന്‍ കെ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു വിശദീകരിച്ചു, സുധീഷ് ചെറുവത്ത് , ഷൈമ കെ.കെ. എന്നിവര്‍ സംസാരിച്ചു . സ്‌ക്കൂള്‍ അദ്ധ്യാപകര്‍, കുടുംബശ്രീ, ചെയര്‍പേഴ്‌സണ്‍, CDS മെമ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍,വാര്‍ഡ് കണ്‍വീനര്‍മാര്‍, ഹരിത കര്‍മസേന, ഘടക സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു, പ്രതിരോധ പ്രവര്‍ത്തനം മെയ് 4 ന് ആരംഭിക്കാന്‍ തീരുമാനിച്ചു..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202847/inter-sector-meeting-held-for-pre-monsoon-prevention-work-in-naduvannur)