വാകയാട്: കോട്ടൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ അടിക്കാടുക്കള്‍ക്ക് തീ പിടിച്ചു. ഏക്കര്‍ കണക്കിന് സ്ഥലം കത്തി . മലയുടെ മുകള്‍ ഭാഗത്താണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. പിന്നീട് താഴേക്ക് തീ പടര്‍ന്നു.പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണസേന (DMF) യും നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
മലയുടെ മുകളിലേക്ക് സമീപത്തെ ജലനിധി ടാങ്കില്‍ നിന്നും വെള്ളം എത്തിച്ചാണ് തീ അണച്ചത് ഉണങ്ങിയ മരങ്ങളും പുല്ല് ഉള്‍പ്പടെ അടിക്കാടുകളും നിറഞ്ഞ് നില്ക്കുന്ന പ്രദേശത്ത് തീ പടര്‍ന്നത് .സമീപ പ്രദേശത്തുള്ളവരില്‍ ആശങ്ക പടര്‍ത്തി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി കെ അനിത, വൈ: പ്രസിഡന്റ് ടി എം ശശി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CH സുരേഷ്, വാര്‍ഡ് മെമ്പര്‍ ബിന്ദു ഹരിദാസ്, പി ബാലന്‍, ഗിരീഷ് കെ എന്നിവര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേന (DMF) - കോഡിനേറ്റര്‍ ഷാജി തച്ചയില്‍, അംഗങ്ങളായ ശ്രീലേഷ് വാകയാട് സുബീഷ്, എന്നിവരും പങ്കെടുത്തു. വീണ്ടും തീ പടര്‍ന്നെങ്കിലും അഗ്‌നി രക്ഷാ സേന നിയന്ത്രണ വിധേയമാക്കി.
Underwoods in Ward 13 of Kotoor Panchayat, Vakayadu caught fire