നന്മണ്ട : സ്ത്രീകള്‍ സ്വയംശാക്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാകുകയുള്ളൂവെന്ന് 'അന്വേഷി' പ്രസിഡന്റ് കെ.അജിത.
ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാക്കാന്‍ സാധിക്കില്ല.
അതിന് ശക്തമായ സാമൂഹ്യ അവബോധം ഉണ്ടാകണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 'ജ്വാല'വുമന്‍സ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷം 'ജ്വാലാമുഖി'യോടനുബന്ധിച്ച് നന്മണ്ട പഞ്ചായത്ത് ഓപ്പണ്‍സ്റ്റേജില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അജിത.
ജ്വാല പ്രസിഡന്റ് സല്‍ന അധ്യക്ഷയായിരുന്നു. അരവിന്ദന്‍ ബാലുശ്ശേരി ആദരവ് ഫലകങ്ങള്‍ വിതരണം ചെയ്തു. മുന്‍ ഭാരവാഹികളായ അജിത പി.ബി റിപ്പോര്‍ട്ടും രമണി ചൈത്രം സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി.
എഴുത്തുകാരി ഡോ. ജാന്‍സി ജോസ്, പൂങ്കാവനം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി പി.കെ രാജന്‍, ന്യൂ നന്മണ്ട ഭാരവാഹി വാസുദേവന്‍ കരിപ്പാ തുടങ്ങിയവര്‍ സംസാരിച്ചു. ജ്വാല സെക്രട്ടറി ലീബ ബിജു സ്വാഗതവും ട്രഷറര്‍ ഷിംന നന്ദിയും പറഞ്ഞു. ഘോഷയാത്ര, കലാപരിപാടികള്‍, നറുക്കെടുപ്പ് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു
Women should be empowered for social progress - K. Ajitha