---
title: "കക്കയത്ത് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം"
english_title: "Electricity posts were damaged by falling trees in Kakayam; The electricity connection was restored after several hours of power outage"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/205274/electricity-posts-were-damaged-by-falling-trees-in-kakayam-the-electricity-connection-was-restored-after-several-hours-of-power-outage"
published_at: "2024-05-14T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664396e5ddcae_ATTACH_NEWS.jpg"
keywords: []
---

# കക്കയത്ത് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം

> **Lead Summary:**  കൂരാച്ചുണ്ട് : കനത്ത മഴയെ തുടര്‍ന്ന് കക്കയം അങ്ങാടിക്ക് സമീപം വൈദ്യുതി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പോസ്റ്റുകള്‍ തകരുകയും മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി നാട്ടുകാരുടെ സഹകരണത്തോടെ അപകടം ഒഴിവാക്കി.

## Article Content

 കൂരാച്ചുണ്ട് : കനത്ത മഴയെ തുടര്‍ന്ന് കക്കയം അങ്ങാടിക്ക് സമീപം വൈദ്യുതി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പോസ്റ്റുകള്‍ തകരുകയും മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി നാട്ടുകാരുടെ സഹകരണത്തോടെ അപകടം ഒഴിവാക്കി.

മരം മുറിച്ചു മാറ്റിയതിന് ശേഷം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. കൂരാച്ചുണ്ട് സെക്ഷനിലെയും,കക്കയം പവര്‍ഹൗസിലെയും ജീവനക്കാരുടെ ഏറെ നേരത്തെ പരിശ്രമത്തെ തുടര്‍ന്നാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/205274/electricity-posts-were-damaged-by-falling-trees-in-kakayam-the-electricity-connection-was-restored-after-several-hours-of-power-outage)