---
title: "#heavyrain | മഴയിൽ വൻമരം റോഡിലേക്ക് കടപുഴകിവീണു; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "#heavyrain | In the rain, a huge tree fell down onto the road; The scooter passenger escaped unhurt"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207130/heavyrain-in-the-rain-a-huge-tree-fell-down-onto-the-road-the-scooter-passenger-escaped-unhurt"
published_at: "2024-05-23T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f4c85d765d_rain.jpg"
keywords: []
---

# #heavyrain | മഴയിൽ വൻമരം റോഡിലേക്ക് കടപുഴകിവീണു; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **ബാലുശ്ശേരി : **കക്കയം-തലയാട് റോഡിലേക്ക് മരം കടപുഴകി വീണു. ബൈക്ക് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

## Article Content

**ബാലുശ്ശേരി : **കക്കയം-തലയാട് റോഡിലേക്ക് മരം കടപുഴകി വീണു. ബൈക്ക് യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. റോഡരികിലുണ്ടായിരുന്ന മരം പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികൾ നോക്കിനിൽക്കെയായിരുന്നു മരം റോഡിലേക്ക് വീണത്.

ഈ സമയം മറുവശത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന ലാലി രാജുവിനെ ആളുകൾ ശബ്ദമുണ്ടാക്കി നിർത്തിക്കുകയായിരുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വാർഡുകൾ സന്ദർശിച്ചു മടങ്ങുന്ന വഴിയായിരുന്നു സംഭവം.

വരുന്നവഴി റോഡിന്റെ മറുവശത്തുനിന്ന് ആളുകൾ ശബ്ദമുണ്ടാക്കിയപ്പോൾ വണ്ടി നിർത്തുകയായിരുന്നെന്നും ഉടൻതന്നെ തന്‍റ മുന്നിലേക്ക് മരം പതിക്കുകയായിരുന്നെന്നും ലാലി രാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207130/heavyrain-in-the-rain-a-huge-tree-fell-down-onto-the-road-the-scooter-passenger-escaped-unhurt)