---
title: "കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം "
english_title: "Water level in Kakkayam Dam rises; Warning for people living near the river"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221199/water-level-in-kakkayam-dam-rises-warning-for-people-living-near-the-river"
published_at: "2024-07-19T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2f571216e_0000_ATTACH__.jpg"
keywords: []
---

# കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം 

> **Lead Summary:** **കക്കയം : **കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ഓറഞ്ച് അലേർട്ട് ഏത് സമയവും റെഡ് അലേർട്ടായി മാറാൻ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കക്കയം : **കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ഓറഞ്ച് അലേർട്ട് ഏത് സമയവും റെഡ് അലേർട്ടായി മാറാൻ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അത്തരമൊരു സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധിക ജലം തുറന്നുവിടും.

ഈ വെള്ളം പെരുവണ്ണാമൂഴി റിസർവോയർ വഴി കുറ്റ്യാടി പുഴയിലെത്തുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

ആയതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആളുകൾ മാറിത്താമസിക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221199/water-level-in-kakkayam-dam-rises-warning-for-people-living-near-the-river)