വയനാട് : മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 89 ആയി. മരിച്ചവരിൽ 37 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ റോപ്പ് വഴി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എൻ.ഡി.ആർ.എഫ് പറഞ്ഞു.
സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ദുരന്തം നടന്ന് 13 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനായത്.
ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും.
ചൂരൽമലയിൽ മന്ത്രിമാരുടെ സംഘം രക്ഷാപ്രവർത്തകരുമായി ചർച്ച നടത്തി. മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, പി.എ മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി. സിദ്ദീഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
MUNDAKKAI TRAGEDY The death toll has risen to 89, with 37 identified