നടുവണ്ണൂര്‍: നഷ്ടപ്പെട്ടു പോവുന്ന നാടോടി കഥകളും പാട്ടുകളും കണ്ടെത്തി വരും തലമുറക്കായി ശേഖരിച്ചു സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലോര്‍ കീപ്പേഴ്‌സ് പദ്ധതിയുടെ ദ്വിദിന ശില്പശാല നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. സ്‌കൂളിലെ ബി സ്മാര്‍ട്ട് എഫ് ബാച്ചും, മഴവില്‍ കലാ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന ശില്പശാല ഫോലോര്‍ ആര്‍ട്ടിസ്റ്റ് ഒ.കെ ബാബു ഉദ്ഘാടനം ചെയ്തു.
ആര്‍കൈവല്‍ & റിസര്‍ച്ച് പ്രൊജക്ട് (ആര്‍പ്പോ) എന്ന സന്നദ്ധ സംഘടന ഫൈസല്‍ & ഷബാന ഫൗണ്ടേഷനുമായി സഹരിച്ചു നടത്തുന്ന ഈ ഉദ്യമത്തിന്റെ ഹൈസ്‌കൂള്‍ തലത്തിലുള്ള സംസ്ഥാന തലത്തിലെത്തിലെ പ്രഥമ ക്യാമ്പാണിത്. ലോര്‍ കീപ്പേഴ്‌സ് ദ്വിദ്വിന ശില്‍പശാലക്ക് ആര്‍പ്പോയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍. ശ്രുതിന്‍ ലാല്‍, പ്രോഗ്രാം മാനേജര്‍ മജീഷ് കാരയാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോക് ലോര്‍ അവാര്‍ഡ് ജേതാക്കളായ പപ്പന്‍ കാവില്‍, സുജിത് പണിക്കര്‍, കാവില്‍ മാധവി, ദാമു കറ്റോട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപകന്‍ ടി. മുനാസ്, കെ. സുനിത, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
ബി സ്മാര്‍ട്ട് എഫ് ബാച്ച് ചെയര്‍മാന്‍ ആനന്ദന്‍ സ്വാഗതവും മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ സി.കെ. രാജീവന്‍ നന്ദിയും പറഞ്ഞു.
Lore Keepers; A two-day workshop was held at Naduvannur Govt.higher secondary school