---
title: "ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്  സമാപനo"
english_title: "Balushery Upazila School Art Festival concludes"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246493/balushery-upazila-school-art-festival-concludes"
published_at: "2024-10-31T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723ada1a9623_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്  സമാപനo

> **Lead Summary:** പൂനൂർ: മൂന്ന് ദിവസമായി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ (ജനറൽ) വിഭാഗങ്ങളിൽ കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ

## Article Content

പൂനൂർ: മൂന്ന് ദിവസമായി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ (ജനറൽ) വിഭാഗങ്ങളിൽ കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ

ഓവറോൾ ചാമ്പ്യന്മാരായി. 260 പോയൻ്റുമായാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി എച്ച് എസ് കോക്കല്ലൂർ

ഓവറോൾ കിരീടം നേടിയത്. 215 പോയൻ്റുമായി പാലോറ എച്ച് എസ് എസ് ഉള്ളിയേരി രണ്ടാം സ്ഥാനവും 2 13 വീതം പോയൻ്റുമായി ജി വി എച്ച് എസ് എസ് ബാലുശ്ശേരി, ജി എച്ച് എസ് എസ് പൂനൂർ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

ഹൈസ്കൂൾ (ജനറൽ) വിഭാഗത്തിൽ 232 പോയൻ്റുമായാണ് ജി എച്ച് എസ് എസ് കോക്കല്ലൂർ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായത്. 231 പോയൻ്റുമായി നന്മണ്ട എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 168 പോയൻ്റുമായി ജി എച്ച് എസ് എസ് പൂനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി ജനറൽ വിഭാഗത്തിൽ ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്കൂളും എ യു പി എസ് പി സി പാലവും 80 പോയൻ്റുമായി സംയുക്ത ജേതാക്കണ്ടായി. 76 വീതം പോയൻ്റുകൾ നേടി സരസ്വതി വിദ്യാമന്ദിറും എ യു പി എസ് ചീക്കിലോടും രണ്ടാം സ്ഥാനത്തും 74 പോയൻ്റുമായി ജി എച്ച് എസ് എസ് കോക്കല്ലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എൽ പി ജനറൽ വിഭാഗത്തിൽ 65 പോയൻ്റുമായി എസ് എം എം യു പി എസ് ശിവപുരവും 63 പോയൻ്റുമായി എ യു പി എസ് പി സി പാലവും എ എം എൽ പി എസ് ചീക്കിലോടും എ എൽ പി എസ് കാക്കുരും രണ്ടാം സ്ഥാനം പങ്കിട്ടു. 61 പോയൻ്റുമായി എ എൽ പി എസ് ജ്ഞാനപ്രദായനിയാണ് മൂന്നാം സ്ഥാനത്ത്.

എൽ പി അറബിക് വിഭാഗത്തിൽ 45 വീതം പോയൻ്റുമായി എസ് എം എ യു പി എസ് ശിവപുരം എ യു പി എസ് നന്മണ്ട ഈസ്റ്റും സംയുക്ത ജേതാക്കളായി. 43 വീതം പോയൻ്റുകൾ നേടി എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്, എ എൽ പി എസ് ജ്ഞാനപ്രദായനി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.

4 1 വീതം പോയൻ്റുമായി കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂൾ (ചോയിമഠം) , എ എം എൽ പി എസ് വള്ളിയോത്ത് , എ യു പി എസ് ചീക്കിലോട് മൂന്നാം സ്ഥാനം പങ്കിട്ടു. യു പി അറബിക് വിഭാഗത്തിൽ 65 പോയൻ്റുമായി എ യു പി എസ് നന്മണ്ട ഈസ്റ്റ് ജേതാക്കളായി.

63 വീതം പോയൻ്റുമായി എ യു പി എസ് പി സി പാലം, ജി എം യു പി എസ് പൂനൂർ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 61 പോയൻ്റുമായി എ യു പി എസ് മങ്ങാടാണ് മൂന്നാം സ്ഥാനത്ത്. എച്ച് എസ് അറബിക് വിഭാഗത്തിൽ 82 പോയൻ്റുമായി ജി എച്ച് എസ് പൂനൂർ ചാമ്പ്യന്മാരായി. 81 പോയൻ്റുമായി നന്മണ്ട ഗവ.എച്ച് എസ് എസും 65 പോയൻ്റുമായി കുട്ടമ്പൂർ എച്ച് എസും രണ്ടും മൂന്നും സ്ഥാനത്തെത്തി.

സമാപന സംഗമത്തിൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അനിത വി കെ ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246493/balushery-upazila-school-art-festival-concludes)