മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം

മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം
Oct 31, 2024 10:13 PM | By Vyshnavy Rajan

മനുഷ്യരെക്കാൾ മുൻപ് കൃഷി ചെയ്യാൻ തുടങ്ങിയവരാണ് ഉറുമ്പുകൾ. പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്.

അവരുടെ കൃഷി സംസ്കാരം ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾ നീണ്ടു നിൽക്കുന്നതാണെന്ന് ​സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ​ഗവേഷകർ കണ്ടെത്തി.

ഛിന്ന​ഗ്രഹത്തിന്‍റെ ആഘാതത്തെ തുടർന്ന് ഡിനോസറുകൾ ഇല്ലാതായ കാലം മുതലാണത്രേ ഉറുമ്പുകൾ കൃഷി ചെയ്യാന്‍ തുടങ്ങിയത്.276 ഇനം ഉറുമ്പുകളുടെയും 475 പൂപ്പൽ ഇനങ്ങളുടെയും ജനിതക വിശകലനത്തിലൂടെയാണ് ​ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്.

ഉറുമ്പുകൾ ഭക്ഷണമെന്ന തരത്തിലാണ് ഈ പൂപ്പലുകളെ ആശ്രയിക്കുന്നത്. ഉറുമ്പുകളുടെ നീണ്ട കൃഷി സംസ്കാരത്തെ കുറിച്ച് മാത്രമല്ല കാലക്രമേണ ഉറുമ്പുകളും ഈ പൂപ്പലുകളും തമ്മിലുള്ള സഹജീവി ബന്ധം എങ്ങനെ രൂപപ്പെട്ടുവെന്നും ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.

മനുഷ്യനേക്കാൾ വളരെക്കാലം മുൻപു മുതൽ തന്നെ ഉറുമ്പുകൾ കൃഷി ചെയ്യുന്നു. കഴിഞ്ഞ 66 ദശലക്ഷം വർഷങ്ങളിലെ അവരുടെ വിജയം മനുഷ്യൻ്റെ കൃഷിരീതികൾക്ക് വിലപ്പെട്ട പാഠങ്ങൾ നൽകാൻ കഴിയുമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച ടെഡ് ഷുൾട്സ് പറഞ്ഞു.

ഛിന്ന​ഗ്രഹത്തിന്റെ ആഘാതം അഴുകുന്ന സസ്യങ്ങളിൽ പൂപ്പലുകളുടെ വളർ‌ച്ചയ്ക്ക് അനുകൂലമായ ഘടകം ഉണ്ടാക്കിയതാണ് ഉറുമ്പുകള്‍ പിന്നീട് കൃഷിയായി രൂപപ്പെടുത്തിയെടുത്തത്.

പിന്നീട് ഏതാണ്ട് 40 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ചെടികളുടെ ഇല വളം ആയി ഉപയോ​​ഗിച്ചു കൊണ്ട് അവർ അവരുടെ കൃഷിരീതിയിൽ വലിയൊരു മാറ്റം കൊണ്ടു വന്നു ഹൈയർ അ​ഗ്രികൾച്ചർ എന്നാണ് ഈ കാലഘട്ടത്തെ വിളിക്കുന്നത്.

ഇലവെട്ടുന്ന ഉറമ്പുകളാണ് ഇതിന് തുടക്കം കുറിച്ചത്.അമേരിക്കൻ, കരീബിയൻ മേഖലയിൽ കണ്ടു വരുന്ന 250-ഓളം ഉറുമ്പു ഇനങ്ങൾ ഇത്തരത്തിൽ പൂപ്പൽ കൃഷി ചെയ്യുന്നുണ്ട്. ആറ്റ ഉറുമ്പുകളാണ് കൃഷിയിൽ കേമന്മാർ. ഇവ ഗോങ്കിലിഡിയ എന്ന പ്രത്യേക ഘടനയുള്ള പൂപ്പലാണ് കൃഷി ചെയ്യുന്നത്.

ഇത് അവരുടെ കോളനിയിലേക്ക് ഭക്ഷണമായി ഉപയോ​ഗിക്കുന്നു. ദശലക്ഷക്കണക്കിന് ഉറമ്പുകള്‍ ഇവരുടെ കോളനികളില്‍ കൃഷിപ്പണി ചെയ്യുന്നതിനായി ഉണ്ടാകും. കാര്യമക്ഷതയും നീണ്ടു നിൽക്കുന്നതുമായ ഉറുമ്പുകളുടെ ഈ കൃഷി രീതി ആധുനിക കൃഷിക്കൊരു ഉൾക്കാഴ്ച നൽകുമെന്ന് പഠനം സൂചിപ്പിക്കുന്നു







Ants have descended on the field before man; 66 million years since the beginning of agriculture

Next TV

Related Stories
താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

Oct 31, 2024 10:38 PM

താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

അറബിക് കലോത്സവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ചാലക്കര സ്കൂളിനാണ് മൂന്നാം സ്ഥാനം.യു.പി ജനറൽ വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനം ലഭിച്ചതും ഏറെ...

Read More >>
കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

Oct 31, 2024 10:33 PM

കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം...

Read More >>
പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

Oct 31, 2024 10:16 PM

പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

യുഡിഎഫിന്റെ പാനലിന് 269 വോട്ടും സിപിഎം പാനലിന് 256 വോട്ട് ലഭിച്ചു.13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാനൽ വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും...

Read More >>
താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും വിജയികളായി താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

Oct 31, 2024 10:01 PM

താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും വിജയികളായി താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ഹയർ സെക്കൻഡറിയിലെയും, വൊ ക്കേഷണൽ ഹയർ സെക്കൻഡറിലെയും ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം...

Read More >>
ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്  സമാപനo

Oct 31, 2024 09:45 PM

ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനo

മൂന്ന് ദിവസമായി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഹയർ...

Read More >>
കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ നേതൃത്വം

Oct 31, 2024 09:44 PM

കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ നേതൃത്വം

കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ...

Read More >>
Top Stories










News Roundup






Entertainment News