പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു
Oct 31, 2024 10:16 PM | By Vyshnavy Rajan

അത്തോളി :വാശിയേറിയ പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു.

യുഡിഎഫിന്റെ പാനലിന് 269 വോട്ടും സിപിഎം പാനലിന് 256 വോട്ട് ലഭിച്ചു.13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാനൽ വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും സന്ദീപ് നാലുപുരക്കലിനെ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി സി എം ഹൈദർ അലിയെയും തിരഞ്ഞെടുത്തു.പിടിഎ ജനറൽബോഡിയിൽ 555 പേർ പങ്കെടുത്തു. ഇതിൽ 528 പേർ വോട്ടിംഗിൽ പങ്കെടുത്തു.ബുധനാഴ്ച ഉച്ചമുതൽ കോൺഗ്രസ്, ലീഗ്, സിപിഎം പ്രവർത്തകർ സ്കൂൾ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.

കനത്ത പോലിസ് കാവലും ഉണ്ടായിരുന്നു . പൊതു തെരഞ്ഞെടുപ്പിന്റെ സമാനമായ വീറും വാശിയും പ്രകടമാക്കിയ തിരഞ്ഞെടുപ്പിൽയുഡിഎഫ് പിടിഎ നിലനിർത്തുകയായിരുന്നു ചെയ്തത്. തെരഞ്ഞെടുപ്പിനു ശേഷം അത്തോളി അങ്ങാടിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി.

പ്രകടനം അത്താണിയിൽ സമാപിച്ചു. ജൈസൽ അത്തോളി, എം സി ഉമ്മർ, സുനിൽ കൊളക്കാട്, വി.കെ.രമേശ് ബാബു, ടി. പി. ഹമീദ്, എ. കൃഷ്ണൻ മാസ്റ്റർ, അഷറഫ് അത്തോളി , കെ.എ ഷമീർ, സി എം ഹൈദരലി, ശാന്തിമാ വീട്ടിൽ, സി.ഷംസുദ്ദീൻ, കെ.ബാലൻ, സന്ദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.തുടർച്ചയായി രണ്ടാമതും പി ടി എ പ്രസിഡന്റ് ആയാണ് സന്ദീപ് നാലുപുരക്കൽ തിരഞ്ഞെടുത്തത്.വിജയത്തിൽ അഭിമാനിക്കുന്നു. കൂട്ടായ പ്രവർത്തനം, രക്ഷിതാക്കളും അധ്യാപക സമൂഹവും അംഗീകരിച്ചതിന്റെ തെളിവാണ് ഇപ്പോഴുണ്ടായ വിജയമെന്ന് സന്ദീപ് കുമാർ,അത്തോളി

UDF panel wins PTA election in Atholi GVHSS

Next TV

Related Stories
മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന്  വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

Dec 4, 2024 11:19 PM

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ '...

Read More >>
ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

Dec 4, 2024 10:59 PM

ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

ഖത്തറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. സഹോദര പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ബാങ്കിൽ പോയി വരുമ്പോഴാണ്...

Read More >>
പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

Dec 4, 2024 10:27 PM

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക തേനീച്ചയുടെ...

Read More >>
മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

Dec 4, 2024 09:26 PM

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന...

Read More >>
കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

Dec 3, 2024 11:28 PM

കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്റെ പരിധിയിൽ പാടിക്കുന്ന് പാത്തിപ്പാറ ചെടിക്കുളം എരഞ്ഞോളിത്താഴ എന്നീ സ്ഥലങ്ങളിൽ നാളെ(4/12/24) ന്...

Read More >>
ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

Dec 3, 2024 11:19 PM

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും...

Read More >>
Top Stories

News Roundup

Entertainment News