---
title: "താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ "
english_title: "Pallipuram (Chalakkara) G.M.U.P School put up a remarkable performance in the Thamarassery Subdistrict School Arts Festival."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246504/pallipuram-chalakkara-gmup-school-put-up-a-remarkable-performance-in-the-thamarassery-subdistrict-school-arts-festival"
published_at: "2024-10-31T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723bc5fe3f5d_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ 

> **Lead Summary:** **താമരശ്ശേരി : **താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.

## Article Content

**താമരശ്ശേരി : **താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.

അറബിക് കലോത്സവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ചാലക്കര സ്കൂളിനാണ് മൂന്നാം സ്ഥാനം.യു.പി ജനറൽ വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനം ലഭിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിവിധ മത്സര ഇനങ്ങളിലായി 10 കുട്ടികൾക്ക് ഒന്നാം സ്ഥാനവും,4കുട്ടികൾക്ക് രണ്ടാം സ്ഥാനവും,2കുട്ടികൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചത് ഏറെ അഭിമാനകരമാണ്.

നിരവധി കുട്ടികൾക്ക് A ,B ഗ്രേഡുകൾ ലഭിച്ചതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.യു.പി വിഭാഗത്തിലെ ധാരാളം കുട്ടികൾ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും കരസ്ഥമാക്കി.

മാപ്പിളപ്പാട്ടിൽ എൽ.പി,യു.പി വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.കലോത്സവ വേദികളിലെ ഗ്ലാമർ ഇനങ്ങളായ ഒപ്പനയിലെ എ ഗ്രേഡും,നാടോടിനൃത്തത്തിൽ നേടിയ എ ഗ്രേഡോടെയുള്ള മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ച മികച്ച അംഗീകാരമാണ്.

ശാസ്ത്രോത്സവത്തിലെയും,കായികമേളയിലെയും മിന്നുന്ന പ്രകടനത്തിനു ശേഷമാണ് കലോത്സവത്തിലും ഏറെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ പള്ളിപ്പുറം(ചാലക്കര)ജി എംയുപി സ്കൂളിന് സാധിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246504/pallipuram-chalakkara-gmup-school-put-up-a-remarkable-performance-in-the-thamarassery-subdistrict-school-arts-festival)