adimage

#Sargavedi | വിദ്യാര്‍ത്ഥികള്‍ക്ക് വേദിയൊരുക്കി സര്‍ഗവേദി

#Sargavedi | വിദ്യാര്‍ത്ഥികള്‍ക്ക് വേദിയൊരുക്കി സര്‍ഗവേദി adimage
2023-07-20T12:09:00 | By SNEHA SAJEEV

ബാലുശ്ശേരി: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കഥ, കവിത, വായനക്കുറിപ്പ് എന്നീ ഇനങ്ങളില്‍ സര്‍ഗവേദി ബാലുശ്ശേരി മത്സരം സംഘടിപ്പിക്കുന്നു. ബാലുശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

വിഷയനിബന്ധനയില്ല. സ്‌കൂള്‍ സാക്ഷ്യപത്രം ആവശ്യമില്ല. വായനക്കുറിപ്പിന് ഏതെങ്കിലും ഒരു പുസ്തകം മതിയാകും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും.

രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ഗവേദി സംഘടിപ്പിക്കുന്ന ശില്പശാലകളില്‍ പങ്കെടുക്കാനും അവസരവും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ താഴെക്കൊടുത്ത വിലാസത്തില്‍ സൃഷ്ടികള്‍ പോസ്റ്റലായി അയക്കുകയോ അധ്യാപകരുടെ പക്കല്‍ ഏല്പിക്കുകയോ ചെയ്യുക.

സൃഷ്ടികളോടൊപ്പം പേര്, ക്ലാസ്, സ്‌കൂള്‍, വീട്ടു വിലാസം, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. ജൂലായ് 30 നകം സൃഷ്ടികള്‍ ലഭിക്കണം. ആഗസ്ത് 1 ന് സര്‍ഗ വേദി പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി സൃഷ്ടികള്‍ സ്വീകരിക്കുന്നതാണ്.

സൃഷ്ടികള്‍ ലഭിക്കേണ്ട വിലാസം. വി.പി. ഏലിയാസ്,  വടക്കെത്തടത്തില്‍,  കിനാലൂര്‍ പി.ഒ. പിന്‍ - 673612.   അന്വേഷണങ്ങള്‍ക്ക്  9539 985140 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Content Highlight: #Sargavedi has been #prepared as a #stage for the #students

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage
Entertainment News





adimage
adimage
https://balussery.truevisionnews.com/