ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള കുടുംബശ്രീ സിഡിഎസുകളില്‍ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസിന് മികവിന്റെ അംഗീകാരം. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക കുടുംബശ്രീ സിഡിഎസായി തെരെഞ്ഞെടുക്കപ്പെട്ട ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മെച്ചം കണ്ടി ആധ്യക്ഷനായി. ജില്ല മിഷന് കോര്‍ഡിനേറ്റര്‍ പി.സി. കവിത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വികസന കാര്യക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. ശ്രീജ, പി.എന്‍. അശോക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സി.സി. ഉഷ സ്വാഗതവും മെമ്പര്‍ സെക്രട്ടറി കെ.സി. സജീഷ് നന്ദിയും പറഞ്ഞു.
New Office Building for Balussery Grampanchayat Kutumbashree CDS