ഓണ്‍ലൈന്‍ നിയമനം അട്ടിമറിച്ചെന്ന് പരാതി പ്രതിഷേധവുമായി രക്ഷിതാക്കള്‍ പെരുവച്ചേരി സ്‌കൂള്‍ ഉപരോധിച്ചു

ഓണ്‍ലൈന്‍ നിയമനം അട്ടിമറിച്ചെന്ന് പരാതി പ്രതിഷേധവുമായി രക്ഷിതാക്കള്‍ പെരുവച്ചേരി സ്‌കൂള്‍ ഉപരോധിച്ചു
Oct 18, 2023 10:01 PM | By Rijil

നടുവണ്ണൂര്‍: ഓണ്‍ലൈന്‍ നിയമനത്തെ അട്ടിമറിച്ച് മറ്റൊരു വഴിയിലൂടെ നിയമനം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് ഡി .ഡി .യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടാതെ രക്ഷിതാക്കള്‍ എത്തി സ്‌കൂള്‍ ഉപരോധിച്ചു. പേരാമ്പ്ര ഉപജില്ലയിലെ പെരുവച്ചേരി ഗവ: എല്‍ പി സ്‌കൂളിലാണ് രക്ഷിതാക്കള്‍ പ്രതിഷേധാവുമായി രംഗത്തെത്തിയത്.

വാര്‍ഡ് മെoമ്പര്‍ കെ.പി .മനോഹരന്‍ വിളിച്ചതിനെ തുടര്‍ന്ന് എ ഇ ഒ ബിനോയ് കുമാര്‍ പ്രധാന അധ്യാപകന്‍ ഷിനിദുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രക്ഷിതാക്കള്‍ കോഴിക്കോട് ഡി ഡി ഇ യ്ക്കും കളക്ടര്‍ക്കും എ ഇ ഒ ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഉപരോധത്തിനിറങ്ങിയത്. മാനേജ്‌മെന്റ് സ്‌കൂളിനെ സംരക്ഷിക്കാന്‍ വേണ്ടി ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്ഥലംമാറ്റ ഉത്തരവ് പലതവണ റദ്ദാക്കിയതിനാല്‍ സ്‌കൂളില്‍ ജൂണ്‍ മാസത്തില്‍ ക്ലാസുകള്‍ വേണ്ട രീതിയില്‍ നടന്നിട്ടില്ല.തുടര്‍ന്ന് വീണ്ടും ഓഗസ്റ്റില്‍ സ്ഥലമാറ്റ ഉത്തരവ് ഇറക്കിയെങ്കിലും അത് പ്രകാരം ഓണ്‍ലൈന്‍ സ്ഥലമാറ്റ അപേക്ഷയില്‍ നിന്ന് പെരുവച്ചേരി സ്‌കൂളിലേയ്ക്ക് അധ്യാപകരെ നിയമിച്ചിട്ടില്ല.

ഇപ്പോള്‍ ഇവിടെ ഒന്നാം ക്ലാസില്‍ ജോലി ചെയ്യുന്ന അധ്യാപിക ഓണ്‍ലൈന്‍ സ്ഥലമാറ്റ ഉത്തരവിലുടെ നിയമനം നേടി എത്തിയതല്ല.പരസ്പര സമ്മതത്തോടെയുള്ള സ്ഥലമാറ്റമാണോ അച്ചടക്ക നടപടിയിലൂടെയുള്ള സ്ഥലമാറ്റം ആണോ നടന്നതെന്ന കാര്യത്തില്‍ യാതോരു വ്യക്തതയും ആ അധ്യാപികയുടെ സ്ഥലമാറ്റ ഓര്‍ഡറില്‍ കാണുന്നില്ല. ഇങ്ങനെ പല സ്‌കൂളുകളില്‍ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയ ടീച്ചറെയാണ് ഇവിടെ ഒന്നാം ക്ലാസില്‍ നിയമിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാതൊരു പ0ന പ്രവര്‍ത്തനങ്ങളും നല്‍കുന്നില്ലെന്ന് ആരോപണമുണ്ട്.

ഇതില്‍ പ്രതിഷേധിച്ചാണ് ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ഉപരോധം നടത്തിയത്.ഉപരോധത്തിന് എന്‍ .ഉമേഷ് ,അശ്വതി ദീലീപ് ,നീഷ്മ ബിജു,ശോഭാ സുരേഷ് ,നീതുവിവേക് . ,പി .മുഹസിന ,കെ .നിമ്മി ,വി .പ്രസീന ,അതുല്ല്യ ഇ .ടി . തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ വിഷയത്തില്‍ പരിഹാരം കാണുന്നതിനുവേണ്ടി രക്ഷിതാക്കള്‍ മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Parents proteset at Peruvacchery school

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories










News Roundup