മധുസൂദനൻ ചെറുക്കാടിന് 'ബാലാമണിയമ്മ സ്മാരക' കവിതാ പുരസ്‌കാരം

മധുസൂദനൻ ചെറുക്കാടിന് 'ബാലാമണിയമ്മ സ്മാരക' കവിതാ പുരസ്‌കാരം
Mar 14, 2024 08:40 PM | By Vyshnavy Rajan

തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 - 2024 വർഷത്തെ 'ബാലാമണിയമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ മധുസൂദനൻ ചെറുക്കാടിനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രശസ്ത കവയിത്രിയായ നാലാപ്പാട്ട് ബാലാമണിയമ്മയുടെ പേരിൽ, മലയാളത്തിലെ മികച്ച കവിതാ സമാഹാരത്തിന് നൽകിവരുന്നത്.

മധുസൂദനൻ ചെറുക്കാടിന്റെ അക്ഷരായനം എന്ന കവിതാസമാഹാരമാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ, കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് സ്വദേശിയായ മധുസൂദനൻ , മന്തരത്തൂരിലെ ,പരേതരായ എൻ.കെ.നാരായണൻ നായരുടേയും, ടി.കെ. ഓമന അമ്മയുടേയും മകനാണ്.

മലയാള സാഹിത്യത്തിൽ ബിരുദവും, ബി.എഡും നേടിയ ശ്രീ. മധുസൂദനൻ , കൂട്ടാലിട പ്രതിഭാ കോളജിൽ അധ്യാപകനായും, കോഴിക്കോട് വികസന അതോറിറ്റി, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ് സെക്കന്റ് ആയും , കൊയിലാണ്ടി നഗരസഭയിൽ യു.ഡി ക്ലർക്കായും ജോലി ചെയ്തിട്ടുണ്ട്.

ഇപ്പോൾ , നൊച്ചാട് ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. കൂട്ടായ്മ കവിതകൾ,നേർക്കാഴ്ച, മണ്ണും മലയും , അക്ഷരായനം - എന്നിങ്ങനെ നാലോളം കവിതാ സമാഹാരങ്ങളും , ഹൃദയാഞ്ജലി എന്ന ഗാന സമാഹാരവും മധുസൂദനൻ ചെറുക്കാട് പുറത്തിറക്കിയിട്ടുണ്ട്.

നേർക്കാഴ്ച എന്ന കവിതാ സമാഹാരത്തിന് 2019 -ലെ ഭാഷാശ്രീ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകളെഴുതുന്ന ശ്രീ മധുസൂദനൻ , സ്നേഹാലയ നാട്യ കലാക്ഷേത്രത്തിനുവേണ്ടി ശ്രദ്ധേയമായ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ആകാശവാണി സാഹിത്യ രംഗത്തിലും കവിതകൾ അവതരിപ്പിക്കാറുണ്ട് . ഓണനിലാവ്, താരിളം തെന്നൽ തുടങ്ങിയ സംഗീത ആൽബവും, കായണ്ണ ശ്രീ ഭഗവതി തൃപ്പാദം , കാർമേഘ വർണ്ണൻ എന്നീ ഭക്തിഗാന CD യും പുറത്തിറക്കിയിട്ടുണ്ട്. മാഹി ,പള്ളൂർ സ്വദേശിയായ ശ്രീമതി:പങ്കജയാണ് ഭാര്യ. ഹരിനന്ദന , ഹരിദേവ് എന്നിവർ മക്കളാണ്.

Madhusudanan Cherukad won the 'Balamaniyamma Memorial' poetry award.

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories