കേന്ദ്ര സംഘം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ച് മികവുറ്റതെന്ന് വിലയിരുത്തി

കേന്ദ്ര സംഘം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ച് മികവുറ്റതെന്ന്  വിലയിരുത്തി
Mar 14, 2024 11:14 PM | By Vyshnavy Rajan

കട്ടിപ്പാറ : കേന്ദ്ര ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥ സംഘം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പദ്ധതികളും പ്രവർത്തികളും വിലയിരുത്തി.

രാജ്യത്താകെ പതിനഞ്ച് ഗ്രാമ പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തുന്നത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്താണ് സംസ്ഥാനത്ത് ആകെ തെരഞ്ഞെടുക്കപ്പെട്ടത്.

കട്ടിപ്പാറ പഞ്ചായത്തിൽ കേന്ദ്ര മന്ത്രാലയത്തിലെ പി.സി. ജോഷി (അണ്ടർ സെക്രട്ടറി),അഭിഷേക് (MOPR കൺസൽറ്റന്റ്), ബസന്ത് നാഥ് (സെയിൻ സെക്ഷൻ ഓഫീസർ),രാംബാബു ജംഗീർ (സെക്ഷൻ ഓഫീസർ) കൂടാതെ സംസ്ഥാന, ജില്ലതല ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഗ്രാമ പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് പ്ലാൻ (GPDP) ന്റെയും പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് ഇന്റെക്സ് (PDI) ന്റെയും കേന്ദ്രം സംസ്ഥാന ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെയും പ്രവർത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്‌ തലത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്രപഞ്ചായത്ത്‌ രാജ് മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘം കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തിയത്.

പഞ്ചായത്തിൻ്റെ സമസ്ത മേഖലകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്തുകളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെപ്പറ്റിയും, പദ്ധതി നടപ്പിലാക്കുന്ന രീതികളെപ്പറ്റിയും വിശദമായി ചർച്ച ചെയ്തു അന്വേഷിച്ചറിഞ്ഞു.

കേന്ദ്ര ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളെപ്പറ്റി, (തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ ഫണ്ടുകൾ ഉൾപ്പെടെ ) വിലയിരുത്തലുകൾ നടത്തി. പദ്ധതികൾ നടപ്പിലാക്കിയ വിവിധ പ്രദേശങ്ങളും സംഘം സന്ദർശിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിയ സംഘത്തെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, സെക്രട്ടറി ഗിരിഷ്കുമാർ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ അനിൽജോർജ്, അഷ്റഫ് പൂലോട്, ബേബി , അസിസ്റ്റാൻ്റ് സെക്രട്ടറി ശ്രീകുമാർ, ഭരണസമിതി അംഗങ്ങളും, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്യോഗസംഘ സന്ദർശനത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നലകി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്കുമാർ പദ്ധതി സംബന്ധിച്ച് വിശദ്ദമായ വിശകലനം നടത്തി സംഘത്തെ ബോദ്ധ്യപ്പെടുത്തി.

പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രൊജക്ട് സമർപ്പിക്കുന്ന മുറക്ക് തത്വത്തിൽ അംഗീകാരം നല്കുമെന്ന് കേന്ദ്രസംഘം ഉറപ്പു നല്കി.

The central team visited Kattipara Grama Panchayat and evaluated it as excellent

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories