പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കോഴിക്കോട് വിദ്യാരംഗം അവാർഡ് പേരാമ്പ്ര ഉപജില്ലക്ക്; വി. എം. അഷറഫ് മികച്ച കോഡിനേറ്റർ

പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കോഴിക്കോട് വിദ്യാരംഗം അവാർഡ് പേരാമ്പ്ര ഉപജില്ലക്ക്; വി. എം. അഷറഫ് മികച്ച കോഡിനേറ്റർ
Mar 21, 2024 04:25 PM | By Vyshnavy Rajan

കോഴിക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കോഴിക്കോടി ൻ്റെ വിദ്യാരംഗം പ്രഥമ പുരസ്കാരം പേരാമ്പ്ര ഉപജില്ലക്ക്. ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്റർ അവാർഡ് പേരാമ്പ്ര ഉപജില്ലാ കോഡിനേറ്റർ വി.എം. അഷറഫിനെ തിരഞ്ഞെടുത്തു.

പതിനേഴ് ഉപജില്ലയിൽ നിന്നും ജനുവരി 31 വരെ ഉപജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകുകയും ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ , ഡയറ്റ് പ്രിൻസിപ്പാൾ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് തീരുമാനിച്ചത്.

മികച്ച റിപ്പോർട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് (ഡി.ജി.ഇ) കൈമാറും. വായന പോഷണ പരിപാടികൾ, വായന സദസ്സ്, അറിവരങ്ങ് അക്ഷര യാത്ര, ലൈബ്രറി പ്രവർത്തനം പുസ്തക പയറ്റ് സാംസ്കാരിക യാത്ര, സർഗോത്സവം, (എൽ.പി.വിഭാഗം) സെമിനാറുകൾ തുടങ്ങിയ തനത് പരിപാടികൾ ഉപജില്ല തലത്തത്തിൽ നടത്തുകയും, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകി സംഘടിപ്പിച്ചു.

സ്കൂൾ തലത്തിൽ ഓരോ മാസവും നടത്തേണ്ട പരിപാടികളെ കുറിച്ചുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കി നൽകി. സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്ക് സമ്മാനം നൽകിയിരുന്നു.

ഉപജില്ലയിൽ കുട്ടികളുടെ വായന ശീലം വർധിപ്പിക്കാനും സാഹിത്യാഭിരുചി വളർത്തിയെടുക്കുന്നതിനും വേണ്ടി മാതൃകാ പ്രവർത്തനനം നടത്തിയതിനുള്ള അംഗീകാരമാണ് ഉപജില്ലക്കും കോഡിനേറ്റർ വി.എം.അഷറഫ് മാസ്റ്റർക്കും ലഭിച്ചത്.

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായ വി.എം. അഷറഫിന് ഇത് രണ്ടാം തവണയാണ് മികച്ച കോഡിനേറ്റർ അവാർഡ് ലഭിക്കുന്നത്.

Department of Public Education, Diet Kozhikode Vidyarangam Award for Perambra Upazila; V. M. Ashraf is an excellent coordinator

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories