എലത്തൂര്‍ മണ്ഡലത്തില്‍ നന്മണ്ടയിലും ഉജ്ജ്വല സ്വീകരണം

എലത്തൂര്‍ മണ്ഡലത്തില്‍ നന്മണ്ടയിലും ഉജ്ജ്വല സ്വീകരണം
Apr 5, 2024 10:22 PM | By RAJANI PRESHANTH

 നന്മണ്ട: പൊള്ളുന്ന ചൂടിലും നാടും നഗരവും ഇളക്കി മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന് ആവേശ വരവേല്‍പ്പ്. ഇടതുപക്ഷത്തിന്റെ കോട്ടയായ എലത്തൂരില്‍ റെഡ് വളന്റിയര്‍മാരുടെ ബാന്റ് വാദ്യങ്ങളും മുദ്രാവാക്യം വിളികളും പ്രകടനങ്ങളുമായാണ് എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേറ്റത്. രണ്ടാം ഘട്ട പര്യടനത്തോടെ ഇടതുപക്ഷത്തിന് ലഭിച്ച മേല്‍കൈ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രകടമായി. ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് പ്രഖ്യാപിച്ച് സ്ത്രീകളുള്‍പ്പെടെ വന്‍ ജനാവലി ഓരോ കേന്ദ്രങ്ങളിലും ഒത്തു ചേര്‍ന്നു. പുതിയാപ്പയലായിരുന്നു തുടക്കം. അതിരാവിലെ താളമേളങ്ങളുടെയും മുത്തുക്കുടയുടെയും ബാന്റ് മേളങ്ങളുടെയും അകമ്പടിയോടെയാണ് കടലിന്റെ മക്കള്‍ പ്രിയനേതാവിനെ വരവേറ്റത്.

എലത്തൂരിലെ എട്ടാം ക്ലാസുകാരി ആയിഷ റുഷ്ദ വരച്ച എളമരം കരീമിന്റെ പെന്‍സില്‍ ചിത്രം ഏറ്റുവാങ്ങി. കടലും കരയും കുത്തകകള്‍ക്ക് വില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ ശബ്ദമുയര്‍ത്തുമെന്ന് സ്ഥാനാര്‍ഥിയുടെ ഉറപ്പ്.

അമ്പലപ്പടിയിലും ഉജ്വല സ്വീകരണം. കക്കോടി കക്കോടി ടൗണില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസംഗം. ഭരണഘടനയും മതനിരപേക്ഷതയും അപകടപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടയിലാണ് സ്ഥാനാര്‍ഥി എത്തിയത്. ടൗണില്‍ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകരുടെ ആവേശം. ബാന്‍ഡ് വാദ്യത്തിന്റെയും റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെയും കൂറ്റന്‍ ചെമ്പതാകകളുടെയും അകമ്പടിയില്‍ വേദിയിലേക്ക്. പ്രസംഗം കഴിഞ്ഞിറങ്ങിയ സ്ഥാനാര്‍ഥിക്കരികിലെത്തി അസ്മാബിയുടെ സ്നേഹ പ്രകടനം. മുദ്രാവാക്യം വിളികളുമായാണ് അവര്‍ എളമരത്തെ അഭിവാദ്യം ചെയ്തത്.

പടിഞ്ഞാറ്റുമുറിയില്‍ ഉച്ചവെയിലിനെ കൂസാത്ത ആവേശം. ടി എന്‍ ആര്‍ കോഴിക്കോടിന്റെ പാവകളി അവതരണം ശ്രദ്ധപിടിച്ചു പറ്റി. 'ബിജെപിക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ പാര്‍ടി പതാക മടക്കി കീശയിലിട്ട കോണ്‍ഗ്രസിനെ എങ്ങനെയാണ് വിശ്വസിക്കുക' പൈലറ്റിന്റെ പ്രസംഗം കത്തിക്കയറുനന്നതിനിടയിലാണ് സ്ഥാനാര്‍ഥി എത്തിയത്. മുതിര്‍ന്ന അംഗം ബേബി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രകടനമായി വേദിയിലേക്ക്. പ്രസംഗം കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കിഴക്കുംമുറിയിലെ ബാലസംഘം കൂട്ടുകാര്‍ ഒപ്പന വേഷത്തിലെത്തി. സ്ഥാനാര്‍ഥിക്കൊപ്പം ഫോട്ടോ എടുത്ത്. തുടര്‍ന്ന് ഒപ്പന അരങ്ങേറി.

ഉച്ചയ്ക്കു ശേഷം പറമ്പില്‍ ബസാറിലായിരുന്നു തുടക്കം. ടൗണില്‍ ആവേശപ്രകടനമായി വരവേല്‍പ്പ്. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വിവരിച്ച് ചെറു പ്രസംഗം. കുമ്മങ്ങോട്ട്താഴം, പാലത്ത്, പുതിയേടത്ത്താഴം എന്നിവിടങ്ങളിലം സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലി സ്വീകരണത്തിനെത്തി.

2015ല്‍ നന്മണ്ട ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുബിത കാരാട്ടുപൊയില്‍ സി.പി.ഐ.എം ല്‍ ചേര്‍ന്നു. എളമരം കരിം ഷാള്‍ അണിയിച്ചു നന്മണ്ടയിലെ സ്വീകരണ കേന്ദ്രത്തില്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, യു.പി ശശി, വി.കെ കിരണ്‍ രാജ് എന്നിവര്‍ സംസാരിച്ചു

കുട്ടമ്പൂര്‍, കാക്കൂര്‍ , നന്മണ്ട , കൊളത്തൂര്‍ റോഡ് , എടക്കര സൈഫണ്‍ എന്നിവിടങ്ങളിലെ സ്വകീരണത്തിന് ശേഷം പറമ്പത്ത് സമാപിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍ എല്‍ഡിഎഫ് നേതാക്കളായ മാമ്പറ്റ ശ്രീധരന്‍, ടി വി നിര്‍മ്മലന്‍, കെ എം രാധാകൃഷ്ണന്‍, ടി പി വിജയന്‍, ഐ വി രാജേന്ദ്രന്‍, എം പി സജിത്ത് കുമാര്‍, എം കെ പ്രജോഷ്, എന്‍ രാജേഷ്, കെ രതീഷ്, വി കെ മോഹന്‍ദാസ്, വി പി മനോജ്, സി കെ സുരേഷ്, പി കെ ഷീബ, യു കെ വിജയന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Enthusiastic reception in Elathur constituency, Nanmanda too

Next TV

Related Stories
അൺ എയ്ഡഡ്  വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കാൻ ശില്പശാല  നടത്തുന്നു

Apr 29, 2024 11:40 PM

അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കാൻ ശില്പശാല നടത്തുന്നു

Flying High... Reaching Top, (ഉയരത്തിൽ പറക്കാം, ഉന്നതിയിൽ എത്താം) എന്ന ശീർഷകത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല ആസൂത്രണം...

Read More >>
 കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി

Apr 29, 2024 11:07 PM

കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി

ശിവപുരം മേഖലയിലെ സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന കരുമല കോമ്പില്‍ സ്മിത...

Read More >>
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
Top Stories