---
title: " കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി"
english_title: "Accidental death of Smita Sathyan (44) in Karumala Kombil, shocks the nation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/202021/accidental-death-of-smita-sathyan-44-in-karumala-kombil-shocks-the-nation"
published_at: "2024-04-29T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fe4141fbf0_ATTACH_OBIT.jpg"
keywords: []
---

#  കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി

> **Lead Summary:** കരുമല : ശിവപുരം മേഖലയിലെ സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന കരുമല കോമ്പില്‍ സ്മിത സത്യന്റെ ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി.

## Article Content

കരുമല : ശിവപുരം മേഖലയിലെ സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന കരുമല കോമ്പില്‍ സ്മിത സത്യന്റെ ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി.

കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചമുതല്‍ രാത്രി പോളിങ് തീരുന്നതുവരെ ശിവപുരം തേനാക്കുഴി സി.പി.എം ഓഫിസിന് മുന്നില്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ് ഡെസ്‌കില്‍ വോട്ടര്‍മാര്‍ക്ക് സഹായിയായി സ്മിത പ്രവര്‍ത്തിച്ചിരുന്നു. വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കാനും മറ്റു സഹായങ്ങള്‍ക്കും രംഗത്തുണ്ടായിരുന്ന സ്മിതയുടെ ആകസ്മിക വിയോഗം നാട്ടുകാര്‍ക്ക് ഞെട്ടലുളവാക്കുന്നതായിരുന്നു.

ശാരീരിക അസ്വസ്ഥതകളും പനിയും ഉണ്ടായിട്ടും അതൊന്നും വകവെക്കാതെയാണ് അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ചത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം ഡോക്ടറെ കാണിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയതായിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച പുലര്‍ച്ച മൂന്നിന് മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ്: സി.പി സത്യന്‍. മക്കള്‍: അലന്‍ കൃഷ്ണ (എസ്.എഫ്.ഐ ശിവപുരം ലോക്കല്‍ സെക്രട്ടറി), ഭാഗ്യലക്ഷ്മി. അച്ഛന്‍: പരേതനായ ചന്ദ്രന്‍ . അമ്മ: ലക്ഷ്മി സഹോദരങ്ങള്‍: ജിത , സജിലേഷ് (ഡി.വൈ.എഫ്.ഐ ശിവപുരം മേഖല പ്രസിഡണ്ട് ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/202021/accidental-death-of-smita-sathyan-44-in-karumala-kombil-shocks-the-nation)