'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു

 'പത്രധർമ്മം ചുട്ടെരിക്കരുത്' -ഐ ആർ എം യൂ  പ്രതിഷേധിച്ചു
Apr 22, 2024 10:40 PM | By Vyshnavy Rajan

കൊച്ചി : പത്രധർമ്മം തെരുവിൽ ചുട്ടെരിക്കരുതെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ ( ഐ ആർ എം യൂ  )സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സുപ്രഭാതം പത്രത്തിൽ  തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ  പത്രം തെരുവിൽ കത്തിച്ച നടപടി അങ്ങേയറ്റം ലജ്ജകരമാണ്. വായനക്കാരന്റെ നിഷ്പക്ഷതയെ പത്രത്തിൽ വരുന്ന വാർത്തകളെയോ പരസ്യത്തെയോ ഒരു തരത്തിലും ബന്ധപെടുത്തേണ്ടതല്ല.  

ഏതു തരത്തിലുള്ള പരസ്യം സ്വീകരിക്കണമെന്നും പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കേണ്ടത് പത്ര മാനേജ്മെൻ്റുകളാണ്. പരസ്യങ്ങളുടെ ഉള്ളടക്കത്തിന് അതത് മാനേജ്മെൻ്റുകളുടെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വാർത്തകളും പ്രസ്താവനകളും നൽകുമ്പോൾ മാത്രമാണ്നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നത്. ഈ കാലഘട്ടത്തിലെ  ഉത്ഭുദ്ധരായ വായനക്കാർക്ക് തെറ്റും ശരിയും മനസിലാക്കാനുള്ള കഴിവുണ്ട്.

സ്വതന്ത്ര നിലപാടുള്ള പത്രത്തിൽ അടിച്ചേൽപ്പിക്കുന്ന വാർത്തകളും പരസ്യങ്ങളും മാത്രമേ വരാൻ പാടുള്ളു എന്ന ചിന്ത മാറ്റണം. 

പത്രത്തിൽ വന്ന  പരസ്യത്തിൻ്റെ പേരിൽ പത്രം കത്തിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ്  പി കെ ഹാരിസ് ഇടുക്കി അധ്യക്ഷനായി.ഭാരവാഹികളായ ഉസ്മാൻ അഞ്ചുകുന്ന്, യൂ ടി ബാബു, കുഞ്ഞബ്ദുള്ള വാളൂർ, പ്രസാദ് കാടാങ്കോട്, പി കെ പ്രിയേഷ് കുമാർ, കെ പി അഷ്‌റഫ്‌,അരവിന്ദാക്ഷൻ, സജേഷ് ചന്ദ്രൻപാലക്കാട്‌ , ജോഷി ജോസഫ്, സുനിൽ കൊട്ടൂർതിരുവനന്തപുരം , മുഹമ്മദ്‌ അഷ്‌റഫ്‌ പത്തനംതിട്ട, ഫസൽ വയനാട്,അസ്‌ക്കർ കൊളത്തൂർ,ദേവരാജ് കന്നാട്ടി, കെ ടി കെ റഷീദ് സംസാരിച്ചു.

'Patradharma should not be burnt' - IRMU protested

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories