നിപ വൈറസ്; 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ

നിപ വൈറസ്; 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ
Jul 21, 2024 07:58 PM | By Vyshnavy Rajan

കോഴിക്കോട് : മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്.

ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്.

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്.

ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു.

പ്രദേശത്ത് വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വാര്‍ത്താ കുറിപ്പിലറിയിച്ചു.

മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കി. രോ​ഗിയുടെ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറന്റീലാക്കണം, സാമ്പിൾ പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങള്‍ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നൽകി.

മോണോക്ലോണൽ ആൻ്റിബോഡി സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാൽ രോഗിയുടെ അനാരോഗ്യം മൂലം നല്‍കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Nipah virus; 7 people tested negative, 14-year-old's contact list has 330 people

Next TV

Related Stories
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Nov 20, 2024 08:22 PM

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ്...

Read More >>