താമരശ്ശേരി : താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വ്യത്യസ്തമായ രണ്ട് വിഷയങ്ങളിൽ സംവാദം സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് മുമ്പ് ശാസ്ത്രവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകൻ മിഥുൻ വേണുഗോപാൽ പങ്കെടുത്തു.
ഉച്ചക്ക് ശേഷം സംസ്കാരം: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻ്റ് സയൻസ് കോളജിലെ ചരിത്ര വിഭാഗം മേധാവി ഡോ. പി ജെ വിൻസെന്റ് സംവദിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് ഏഴാം തരത്തിൽ നടത്തുന്ന യുഎസ്എസ് പരീക്ഷയിൽ വിജയം നേടുന്നതിൽ ഏറ്റവും കൂടിയ മാർക്കു വാങ്ങിയ വിദ്യാർത്ഥികളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.
വിദ്യാഭ്യാസ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതോളം സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
താമരശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ നേതൃത്വം നൽകി. ഡോ. സി പി ബിന്ദു, മിത്ര കിനാത്തിൽ, എസ് വിഘ്നേഷ്, നഹല ഫാത്തിമ, ഡി ആർ ആരാധ്യ, എ എം വേദസ് കൃഷ്ണ, പി കെ ആദിത്യൻ എന്നിവർ സംസാരിച്ചു.
Biology and Culture; Thamarassery Gifted Children Project organized the debate