അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
Jul 21, 2024 10:04 PM | By Vyshnavy Rajan

ർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുളള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. നാളെ രാവിലെ ആറുമണിക്ക് രക്ഷാദൗത്യം പുനഃരാരംഭിക്കും.

സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം നടക്കുന്നുണ്ട്.

ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണം തുടർന്നുള്ള രക്ഷാപ്രവർത്തനം എന്ന് തീരുമാനിക്കും.

ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്.

ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.

മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റും.

Today's search for Arjun is over

Next TV

Related Stories
പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

Oct 17, 2024 10:03 PM

പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി...

Read More >>
സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

Oct 17, 2024 09:54 PM

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ...

Read More >>
കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Oct 17, 2024 09:48 PM

കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

80 ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐടി മേളകൾ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി...

Read More >>
നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു

Oct 17, 2024 09:40 PM

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന്...

Read More >>
ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

Oct 17, 2024 09:29 PM

ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലാ-സാഹിത്യ മേഖലകളിലെ മികച്ച പ്രതിഭകൾശിൽപശാലക്ക്...

Read More >>
സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

Oct 17, 2024 09:22 PM

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും...

Read More >>
Top Stories










News Roundup