കോരങ്ങാട് : ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നന്മ കോരങ്ങാട് അനുമോദിച്ചു.
രൂപീകരണ കാലം മുതൽ മിടുക്കരായ വിദ്യാർഥികൾക്ക് പ്രോത്സാഹനവും നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാനും നന്മ കോരങ്ങാടിന് സാധിച്ചു.
അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ചടങ്ങ് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി. എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഭാരതീയ സംസ്കാരത്തിൻ്റെ അന്തസത്ത കാത്തുസൂക്ഷിക്കാനും തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാനും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ അഷറഫ് കോരങ്ങാട് അധ്യക്ഷതവഹിച്ചു. പി.എസ് മുഹമ്മദ് സുബിൻ സ്വാഗത പ്രഭാഷണം നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഫസീല ഹബീബ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പ്രസാദ് കുമാർ, അഡ്വക്കേറ്റ് ടി.പി എ. നസീർ, ഹനീഫ മാസ്റ്റർ, കാസിം വി.സി, ഹബീബ് റഹ്മാൻ എ.പി, മിഥിലാജ് അലി, പി.കെ മുഹമ്മദ് റാഫി, അലി ഫൈസൽ, മുഹമ്മദ് ഷാഫി, സക്കീർ ഹുസൈൻ, സലിം വി പി, അഷറഫ് വി.പി, അബ്ദുൽ ബഷീർ കെ, നൗഷാദ് എ ടി, ഫളിലുദ്ദീൻ, അഷറഫ് എ ടി, മുഹമ്മദ് പിടി എന്നിവർ സംബന്ധിച്ചു.
Namana Korangad congratulated the students who secured high marks in SSLC and Plus Two exams.