സംസ്ഥാന അധ്യാപക അവാർഡും മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം.ജി.ബൽ രാജ് മാസ്റ്റർ 34 വർഷത്തെ സേവനത്തിനുശേഷം എം.ജി. സർവീസിൽ നിന്നും വിരമിച്ചു

സംസ്ഥാന അധ്യാപക അവാർഡും മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം.ജി.ബൽ രാജ് മാസ്റ്റർ 34 വർഷത്തെ സേവനത്തിനുശേഷം എം.ജി. സർവീസിൽ നിന്നും വിരമിച്ചു
May 30, 2024 12:51 PM | By Vyshnavy Rajan

കൊയിലാണ്ടി : എം.ജി ബൽരാജ് മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു. സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് 34 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്നു.

ആന്തട്ട ഗവ. യു.പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിക്കുന്നത്. ബൽരാജ് മാസ്റ്റർ പയ്യോളി, കൊയിലാണ്ടി, കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയതിരുന്നു.

കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിലാണ് അധ്യാപകനായി സർവീസ് ജീവിതം തുടങ്ങിയത്. 2007-12 കാലയളവിൽ കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ കോർഡിനേറ്ററായും 2016 – 19 കാലയളവിൽ സമഗ്ര ശിക്ഷാ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചു.

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ്‌ സ്കൂളാക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലുള്ള പദ്ധതിയിലും മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത്.

ജപ്പാൻ വിദ്യാഭ്യാസ രീതി പഠിക്കാൻ 1998 ൽ ഇന്ത്യാ ഗവൺമെൻ്റ് അയച്ച വിദ്യാഭ്യാസ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. ജനകീയാസൂത്രണത്തിൻ്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായും സാക്ഷരതാസമിതിയുടെ ടെക്സ്റ്റ് ബുക്ക് നിർമാണ സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ആന്തട്ട ഗവ. യു.പി സ്കൂളിന് ആധുനിക മുഖഛായ കൈവരിക്കാനുള്ള പദ്ധതിയുടെ ഫലമായി ഈ വർഷം 130 ലധികം പുതിയ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടിയതും ബൽരാജ് മാസ്റ്ററുടെ കാലത്താണ്.

M.G. Bal Raj Master After 34 years of service M.G. Retired from service

Next TV

Related Stories
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള  വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

Oct 4, 2024 08:09 PM

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം...

Read More >>
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

Oct 4, 2024 03:45 PM

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം...

Read More >>
Top Stories