ഗൾഫ് നാടുകളിൽ നിന്ന് ജോലി തേടി യുവാക്കൾ ഇന്ത്യയിലേക്ക് വരുന്ന കാലം വിദൂരമല്ല -എ പി അബ്ദുള്ളക്കുട്ടി

ഗൾഫ് നാടുകളിൽ നിന്ന് ജോലി തേടി യുവാക്കൾ ഇന്ത്യയിലേക്ക് വരുന്ന കാലം വിദൂരമല്ല -എ പി അബ്ദുള്ളക്കുട്ടി
Jun 2, 2024 06:39 PM | By Vyshnavy Rajan

പേരാമ്പ്ര : ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും ജോലി തേടി യുവാക്കൾ ഇന്ത്യയിലേക്ക് വരുന്ന കാലം അതിവിദൂരമല്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ പി അബ്ദുല്ല കുട്ടി പറഞ്ഞു.

ആലക്കാട് നാരായണൻ നായർസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂരിൽ സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോഡി ഭരണത്തിൽ 2047 ഓടുകൂടി ഭാരതം വികസിത രാജ്യം ആവും. അതോടെ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ജോലി ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസത്തിനുമായി യുവാക്കൾ ഇന്ത്യയിലേക്ക് ഒഴുകും.അതിനുള്ള അടിത്തറ 10 വർഷത്തെ മോഡി സർക്കാർ ഭരണത്തിൽ രാജ്യം നടപ്പിലാക്കി കഴിഞ്ഞു.


പാശ്ചാത്തല വികസന മേഖലയിലും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും മുന്തിയ പരിഗണനനമ്മുടെ സർക്കാർ നൽകുന്നതുകൊണ്ടാണിത്.ഇന്ത്യൻ വിസക്ക് വേണ്ടി വിദേശികൾ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് നമുക്ക് കാണാനിട വരും.

നമ്മുടെ ഐഐടിയും ഐഐഎം എയിംസും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയി മാറിക്കഴിഞ്ഞു. ഡൽഹി ഐ ടി യുടെ ബ്രാഞ്ച് ക്യാമ്പസ് അബുദാബിയിൽ ആരംഭിച്ചിരിക്കുകയാണ്.

ലോകം മുഴുവൻനമ്മുടെ ഐഐടികൾ വളർന്നു പന്തലിക്കും. മോദി ഭരണകാലത്ത് പഠിക്കാനും വളരാനും സാധിച്ചത് പുതിയതലമുറയുടെ ഭാഗ്യമാണെന്ന് ഉന്നത വിജയികളെ ആദരിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.

എൽ എസ് എസ്.യു എസ് എസ്. എൻ എം എം എസ്. എസ്എസ്എൽസി ഫുൾ എ.പ്ലസ് ടു ഫുൾ എ പ്ലസ്. പഞ്ചായത്തിൽനിന്ന് എംബിബിഎസ് ബിരുദം നേടി ഡോക്ടർമാരായി വന്നവരെയും. ഉന്നത ബിരുദം നേടിയ മറ്റു വിദ്യാർത്ഥികളെയും.

പ്രഗത്ഭ നാടക നടന്മാരായിട്ടുള്ള സത്യൻ മുദ്രയെയും പ്രദീപ് മുദ്രയെയും ചടങ്ങിൽ അബ്ദുല്ല കുട്ടി ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ ആലക്കാട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ സെക്രട്ടറി കെ കെ രജീഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാനും ബിജെപി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ എം മോഹനൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ സത്യൻ മുദ്ര എം പ്രകാശൻ. കെ ടി വിനോദ്. ടി എം ഹരിദാസ് എ കെ രാമചന്ദ്രൻ. കെ പി ബാബു. കെ പി സുനിൽ. എം സായുദാസ്. പി എം സജീവൻ. എന്നിവർ സംസാരിച്ചു

The time is not far when young people from Gulf countries will come to India in search of work -AP Abdullahkutty

Next TV

Related Stories
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

Oct 4, 2024 04:26 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

Oct 4, 2024 03:45 PM

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം...

Read More >>
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
Top Stories










News Roundup