ബാലുശ്ശേരി : ലോക പരിസ്ഥിതിദിനത്തിൽ പ്രകൃതിയെ ഹരിതാഭമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സമൃദ്ധി പദ്ധതിയുമായി രംഗത്ത്.
വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന മാങ്ങ, ചക്ക, പേര, സപ്പോട്ട, ആത്ത, ചാമ്പക്ക തുടങ്ങിയ വിത്തുകൾ വളന്റിയർമാർ ശേഖരിച്ച് സ്വന്തം വീടുകളിൽ മുളപ്പിച്ച് തൈകളാക്കി. ഒരു വളന്റിയർ പത്ത് തൈകളാണ് മുളപ്പിക്കുന്നത്.
ഈ തൈകൾ പരിസ്ഥിതിദിനത്തിൽ സ്വന്തം വിദ്യാലയത്തി ലും സമീപത്തെ വീടുകളിലും കുട്ടികൾ വിതരണം ചെയ്യും. ഒരു യൂണിറ്റിലെ 50 വളന്റിയർമാർ പത്ത് തൈകൾ വച്ച് 500 തൈകൾ വിതരണത്തിന് തയ്യാറാക്കും.
ജില്ലയിലെ 153 എൻഎ സ്എസ് യൂണിറ്റുകളിൽനിന്ന് 76,000 വൃക്ഷത്തൈകൾ വിതരണം ചെയ്യാൻ കുട്ടികൾക്ക് കഴിയും. ജില്ലയിലെ 7600 വളൻ്റിയർമാരാണ് പദ്ധതിയുടെ ഭാഗമാവുന്നത്.
On World Environment Day Higher Secondary National Service Scheme comes up with Samriddhi Project