ചെമ്പ്ര : ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നമ്മുടെ മണ്ണ് നമ്മുടെ ഭാവി' എന്ന യുനൈറ്റഡ് നേഷൻസ് ആഹ്വാനം ഉൾക്കൊണ്ട് കൊണ്ട് മണ്ണിൻ്റെ സ്വഭാവികത നിലനിർത്തുക, വരൾച്ച പ്രതിരോധ മാർഗങ്ങൾ അവലംബിക്കുക എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകി ചെമ്പ്ര മോറിസ് കോളജ് ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ അംഗണവാടി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ വിനീത മനോജ്, നുസ്റത്ത് ടീച്ചർ എന്നിവർ വൃക്ഷ തൈകൾ വിതരണത്തിന് നേതൃത്വം നൽകി. മോറിസ് കോളേജ് പ്രിൻസിപ്പാൾ ഡോ. എ.കെ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷനായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇബ്രാഹിം നദ്‌വി, അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഷൈനി മോൾ, ശ്രീലേഖ പി.സി, അമിത എം, അംഗനവാടി വർക്കർമാരായ ഗീത കെ.കെ, ജിജി, സ്റ്റുഡൻ്റ്സ് കോഡിനേറ്റർമാരായ മുഹമ്മദ് റമീസ്, ഹരിദേവ് സന്നിഹിതരായിരുന്നു.
Morris College distributed fruit tree seedlings on World Environment Day