---
title: "ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റ ജില്ലാതല ഉദ്ഘാടനം പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ  വെച്ചു നടന്നു"
english_title: "Under the leadership of Bharat Scouts & Guides, the district level inauguration of the Environment Day was held at Punoor Govt. Higher Secondary School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210156/under-the-leadership-of-bharat-scouts-guides-the-district-level-inauguration-of-the-environment-day-was-held-at-punoor-govt-higher-secondary-school"
published_at: "2024-06-06T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66610c5803fb4_june5.jpg"
keywords: []
---

# ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റ ജില്ലാതല ഉദ്ഘാടനം പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ  വെച്ചു നടന്നു

> **Lead Summary:** **താമരശ്ശേരി : **ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റ ജില്ലാതല ഉദ്ഘാടനം പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടന്നു.

## Article Content

**താമരശ്ശേരി : **ഭാരത് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റ ജില്ലാതല ഉദ്ഘാടനം പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടന്നു.

പരിപാടി ക്യാമ്പസിൽ മരം നട്ടുപിടിപ്പിച്ച് കൊണ്ട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, എം.പി.ടി എ പ്രസിഡൻ്റുമായ പി സാജിദ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വി.ടി. ഫിലിപ്പ് സ്വാഗതഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. തൈ വിതരണോദ്ഘാടനം ജില്ല ഓർഗനൈസിംഗ് കമ്മീഷണർ വി. രാജൻ നിർവ്വഹിച്ചു.

എസ് എം സി ചെയർമാൻ ഷാഫി സക്കരിയ പരിസ്ഥിതി ദിന സന്ദേശം നൽകി.

പ്രിൻസിപ്പാൾ ഇൻ ചാർജ് ബിന്ദു ജോൺ, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുസ്സലീം , എസ്. ആർ ജി കൺവീനർ പി ടി സിറാജുദ്ധീൻ, സ്കൗട്ട് മാസ്റ്റർ വി.എച്ച് അബ്ദുൾ സലാം, ഗൈഡ് ക്യാപ്റ്റൻമാരായ കെ എം സരിമ, വി.പി വിന്ധ്യ അനാമിക എസ് എസ്, ഫാത്തിമ റയ എന്നിവർ ആശംസകളർപ്പിച്ചു.

പരിസ്ഥിതി ക്ലബ്ബ് കൺവീനറും സ്കൗട്ട് മാസ്റ്ററുമായ ടി പി മുഹമ്മദ് ബാഷിർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210156/under-the-leadership-of-bharat-scouts-guides-the-district-level-inauguration-of-the-environment-day-was-held-at-punoor-govt-higher-secondary-school)