കേരള റെകഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ ആർ എസ് എം എ) കോഴിക്കോട് ജില്ലയിലെ 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെ അനുമോദിക്കുന്നു.
ജൂൺ15 ആം തീയതി, ശനിയാഴ്ച്ച കോഴിക്കോട് മർക്കസ് ഇന്റർനാഷണൽ സ്കൂളിൽ വച്ചാണ് അനുമോദനച്ചടങ്ങ്. എൻ സി ഇ ആർ ടി കരിക്കുലം കമ്മറ്റി മുൻ ചെയർമാൻ പ്രൊഫസർ എം എ ഖാദർ, പരിപാടി ഉദ്ഘാടനംചെയ്യും.
ഉത്തരമേഖല ഐ.ജി സേതുരാമൻ ഐപിഎസ് സ്കൂളുകൾക്കുള്ള മെമെന്റോ വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോക്ടർ എസ് വിക്രമൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ ആർ എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ മുഖ്യ പ്രഭാഷണം നടത്തും.
രഞ്ജീവ് കുറുപ്പ്, ലുക്മാൻ മിസ്ബായ്, മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ദിൽഷാദ് എന്നിവർ ആശംസകൾ അർപ്പിക്കും.
ദേശീയ മത്സരങ്ങൾക്ക് പങ്കെടുക്കുന്ന വടകര ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി അഹൽ എൻ ഷജിത്ത് (അതലറ്റിക്സ് ), മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റിഷാൻ(ഡ്രോപ് റോ ബാൾ) എന്നിവരെ അനുമോദിക്കും.
ഡോപാ ഇൻ്റഗ്രേറ്റഡ് സ്കൂൾ ഡയറക്ടർ അഫ്സൽ സഫ്വാൻ, കോഡ് റോബോ സി.ഇ.ഒ രജനീഷ് എന്നിവർ ഓറിയൻ്റേഷൻ ക്ലാസും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്ലാസും എടുക്കും.
കോഴിക്കോട് റവന്യൂ ജില്ലയിലെ 30 സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി ഫുൾ എ.പ്ലസ്, എച്ച്എസ്എസ് ഫുൾ മാർക്ക്, എൽ എസ് എസ്, യു എസ് എസ് നേടിയ മുന്നൂറ്റി അമ്പതിൽ അധികം വിദ്യാർത്ഥികളെ ആണ് അനുമോദിക്കുന്നത്.
അനുമോദന ചടങ്ങിന് ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ.മുഹമ്മദ് ബഷീർ മണലൊടി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ടി.പി.മുഹമ്മദ് മുനീർ നന്ദിയും രേഖപ്പെടുത്തും.
Kerala Recognized School Management Association felicitates schools in Kozhikode district which have achieved 100% pass.