വെള്ളിയൂർ : പ്രകാശൻ വെള്ളിയൂരിന് കലാ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭയ്ക്കുള്ള ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം.
കലാ സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾക്ക് വേണ്ടി ബി.എസ്.എസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മികച്ച പ്രതിഭകളെ ആദരിക്കുകയും പുരസ്ക്കാരങ്ങൾ നൽകി വരികയും ചെയ്യുന്നുണ്ട്.
ബി.എസ്.എസ് ഓൾ ഇന്ത്യ ചെയർമാൻ ബാലചന്ദ്രനിൽ നിന്നാണ് പ്രകാശൻ വെള്ളിയൂർ പുരസ്കാരം ഏറ്റ് വാങ്ങിയത്. ഗാനരചന, കവിത, കഥ, നാടകം, ആൽബങ്ങൾ, ഷോർട്ട് ഫിലിം, എന്നീ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രകാശൻ വെള്ളിയൂരിന് തിരുവനന്തപുരം ബി. എസ്.എസ്. സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.
നവ കേരളം പുരസ്കാരം, വിചാര വേദി പുരസ്കാരം, പീപ്പിൾസ് റിവ്യൂ പുരസ്കാരം, എ.ഡബ്ല്യു.സി. സംസ്ഥാന സാഹിത്യ പുരസ്കാരം, 2003 ൽ യുനൈറ്റഡ് ഡ്രമാറ്റിക് അക്കാദമി അവാർഡ്, 2004 ൽ വിജയശ്രീ ആർട്സ് കൊല്ലം നടത്തിയ അഖില കേരള നാടക രചനാ മത്സര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് പ്രകാശൻ വെള്ളിയൂർ അർഹനായിട്ടുണ്ട്.
ആകാശവാണിയിൽ അനേകം കഥകളും യുവ വാണി പരിപാടിയിലേക്ക് നിരവധി നാടകങ്ങളും അദ്ദേഹം എഴുതിയ സാഹിത്യ രചനകളിൽ പെടുന്നു.
Bharat Sevak Samaj National Award for Outstanding Talent in Arts and Culture to Prakashan Velliyur