---
title: "പൂർവ്വവിദ്യാർത്ഥി സംഗമ വേദിയിൽ പരിസ്ഥിതി സൗഹൃദമായി വേറിട്ട അനുമോദനവും"
english_title: "And a separate acknowledgment for environmental friendliness at the Alumni Sangam venue"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212199/and-a-separate-acknowledgment-for-environmental-friendliness-at-the-alumni-sangam-venue"
published_at: "2024-06-14T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c59ffe4444_0000_ATTACH__.jpg"
keywords: []
---

# പൂർവ്വവിദ്യാർത്ഥി സംഗമ വേദിയിൽ പരിസ്ഥിതി സൗഹൃദമായി വേറിട്ട അനുമോദനവും

> **Lead Summary:** > **നന്മണ്ട : **നന്മണ്ട ഹൈസ്കൂളിലെ 1984 ലെ പൂർവ്വ വിദ്യാർത്ഥികൾ "തിരികെ 84" സൗഹൃദ സംഗമം നടത്തി ഒത്തുചേരൽ സഹപാഠി കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ശ്രീ. മൊയ്തീൻകുട്ടി.കെ. കെ. ഉദ്ഘാടനം ചെയ്തു.

## Article Content

> **നന്മണ്ട : **നന്മണ്ട ഹൈസ്കൂളിലെ 1984 ലെ പൂർവ്വ വിദ്യാർത്ഥികൾ "തിരികെ 84" സൗഹൃദ സംഗമം നടത്തി ഒത്തുചേരൽ സഹപാഠി കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ശ്രീ. മൊയ്തീൻകുട്ടി.കെ. കെ. ഉദ്ഘാടനം ചെയ്തു.

സഹപാഠി കൂടിയായ റിട്ട. അദ്ധ്യാപകൻ ഇ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സഹപാഠികളുടെ മക്കളായ എസ്.എസ്. എൽ.സി, പ്ലസ് ടു, തുടങ്ങി വിവിധ വിദ്യാഭ്യാസ മേഖലയിലെ വിജയം കരസ്ഥമാക്കിയവരെ മൊമെൻ്റൊ നൽകി അനുമോദിച്ച പ്രസ്തുത ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിൻ്റെ വിളംബരമോതിക്കൊണ്ട് സഹപാഠി, കൃഷി ഓഫീസർ കൂടിയായ ഫ്ലോറ ഗാർഡൻ ഉടമ ഇ.കെ. സൈനുദ്ദീൻ നൽകിയ ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു.

സഹപാഠികളുടെയും മക്കളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ടി.ദേവദാസ്, കെ.പി.പ്രവീൺ കുമാർ, ബാബു കരിപ്പാല, വി.നസീർ, സി.കെ.പ്രകാശൻ, ടി.എ.വേലായുധൻ, എ.കെ.ഗ്രസിന, എൻ.കെ. റംല, എന്നിവർ സംസാരിച്ചു. ജലീൽ പി.ടി സ്വാഗതവും ഇ.പി. പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212199/and-a-separate-acknowledgment-for-environmental-friendliness-at-the-alumni-sangam-venue)