അവൾക്കായി; ഓമശ്ശേരിയിൽ മെൻസ്ട്രുവൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

അവൾക്കായി; ഓമശ്ശേരിയിൽ മെൻസ്ട്രുവൽ കപ്പ്‌ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
Jun 15, 2024 03:53 PM | By Vyshnavy Rajan

ഓമശ്ശേരി : സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ 'അവൾക്കായി' പ്രോജക്റ്റിന്‌ തുടക്കമായി.

പദ്ധതിയിലുൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ,ആശാ പ്രവർത്തകർ,അങ്കണവാടി വർക്കേഴ്സ്‌,അങ്കണവാടി ഹെൽപേഴ്സ്‌,കുടുംബശ്രീ സി.ഡി.എസ്‌.മെമ്പർമാർ എന്നിവർക്ക്‌ മെൻസ്ട്രുവൽ കപ്പ്‌ വിതരണം ചെയ്തു.

പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വകയിരുത്തിയ ഫണ്ടുപയോഗിച്ചാണ്‌ ഒന്നാം ഘട്ടത്തിൽ പ്രോജക്റ്റ്‌ നടപ്പിലാക്കിയത്‌.

ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ സ്പെഷ്യൽ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിനു ലഭ്യമായ മെൻസ്ട്രുവൽ കപ്പുകളും ചടങ്ങിൽ വെച്ച്‌ വിതരണം ചെയ്തു.

വരും വർഷങ്ങളിൽ എല്ലാ വാർഡുകളിലും ആവശ്യക്കാർക്ക്‌ ലഭ്യമാവുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ്‌ പഞ്ചായത്തിന്റെ തീരുമാനം.ഒരു മെൻസ്ട്രുവൽ കപ്പ്‌ അഞ്ചു മുതൽ പത്തു വർഷം വരെ ഉപയോഗിക്കാമെന്നാണ്‌ ആരോഗ്യ വിദഗ്ദർ പറയുന്നത്‌.

ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.നിർവ്വഹണ ഉദ്യോഗസ്ഥ മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ പദ്ധതി വിശദീകരിച്ചു.

തിരുവനന്തപുരം എച്ച്‌.എൽ.എൽ.മാനേജ്‌മന്റ്‌ അക്കാദമി പ്രോജക്റ്റ്‌ അസോസിയേറ്റ്‌ ഡോ:എം.അർച്ചന ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,ഹെൽത്ത്‌ ഇൻസ്പെക്‌ടർ കെ.എം.ഉണ്ണി കൃഷ്ണൻ,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ വി.എം.രമാദേവി,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,പബ്ലിക്‌ ഹെൽത്ത്‌ നഴ്സ്‌ പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു.

For her; Menstrual cup distribution and awareness class organized at Omassery

Next TV

Related Stories
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി

Jun 22, 2024 10:45 PM

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം...

Read More >>
മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി

Jun 22, 2024 10:30 PM

മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി

ജേസീസ് പ്രസിഡണ്ട് ശ്രീജിത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയോര മേഖലയിലെ അഡ്വെഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ കേരള അഡ്വെഞ്ചർ...

Read More >>
സ്വപ്നമുണ്ടാവണം അതിനായി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം നേടാം -നിമ്ന വിജയൻ

Jun 22, 2024 10:22 PM

സ്വപ്നമുണ്ടാവണം അതിനായി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം നേടാം -നിമ്ന വിജയൻ

ഗ്രാമപഞ്ചായത്തും ഗിരീഷ് പുത്തഞ്ചേരി ഗ്രന്ഥശാലയും അത്തോളി ന്യൂസുമായി ചേർന്ന് നടത്തിയ വായന പക്ഷാചരണം - കഥോത്തരം പരിപാടിയിൽ "വായനയുടെ വർത്തമാനങ്ങൾ"...

Read More >>
ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട്  കാട്ടുപന്നികളെ

Jun 22, 2024 09:19 PM

ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട് കാട്ടുപന്നികളെ

ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ്...

Read More >>
വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം കുട്ടികൾക്കൊപ്പം

Jun 22, 2024 09:12 PM

വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം കുട്ടികൾക്കൊപ്പം

വായനയും എഴുത്തും അനുഭവങ്ങൾ പകർന്ന് പാഠപുസ്തകാ രചനാ സമിതി അംഗം...

Read More >>
 ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്

Jun 22, 2024 06:24 PM

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക്...

Read More >>
Top Stories