കേരള റെകഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വിജയോത്സവം 2024 സംഘടിപ്പിച്ചു.

 കേരള റെകഗ്നൈസ്ഡ്  സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വിജയോത്സവം 2024 സംഘടിപ്പിച്ചു.
Jun 16, 2024 10:16 AM | By Vyshnavy Rajan

കോഴിക്കോട് : കേരള റെകഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ ആർ എസ് എം എ) കോഴിക്കോട് റവന്യൂ ജില്ലയിലെ 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെയും ഹയർ സെക്കൻ്ററിയിൽ ഫുൾ മാർക്ക് കിട്ടിയവരെയും എൽ എസ് എസ്, യു എസ് എസ് കിട്ടിയവരെയും അനുമോദിച്ചു.

കോഴിക്കോട് മർക്കസ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റിൽ അഗ്നിക്കിരയായി മരിച്ച സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേർന്നതിന് ശേഷമാണ് അനുമോദന ചടങ്ങ് ആരംഭിച്ചത്.

എൻ സി ഇ ആർ ടി കരിക്കുലം കമ്മറ്റി മുൻ ചെയർമാൻ പ്രൊഫസർ എം എ ഖാദർ ഉദ്ഘാടനം ചെയ്ത അനുമോദന ചടങ്ങിൽ ബഹു:കോഴിക്കോട് സബ് കളക്ടർ ഹർഷിൽ മീനകുമാർ 100% റിസൽട്ട് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള മെമെന്റോ വിതരണോത്ഘാടനം നിർവ്വഹിച്ചു.

ദേശീയ ജൂനിയർ ഡിസ്ട്രിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വടകര ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂളിലെ അഹൽ എൻ ഷജിത്ത്, മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂളിൽ നിന്നും ഡ്രോപ്പ് റോ ബോൾ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന മുഹമ്മദ് റിഷാൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.


ജില്ലാ പ്രസിഡന്റ് ഡോക്ടർ എസ്. വിക്രമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ആർ എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ മുഖ്യ പ്രഭാഷണം നടത്തി.

രഞ്ജീവ് കുറുപ്പ്, ലുഖ്മാൻ മിസ്ബാഹി, മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ദിൽഷാദ്, ഹർഷാദ് എം ഷാ, സി.പി.അബൂബക്കർ, പി.വി.അനൂപ് കുമാർ, എ.കെ. അബ്ദുള്ള, ഡിഎം.ശശിധരൻ എന്നിവർ സംബന്ധിച്ചു. ഡോപാ ഡയറക്ടർ വി.എം. ഹാരിസ് ലാൽ, കോഡ് റോബോ സി.ഇ.ഒ രജനീഷ് എന്നിവർ ഓറിയൻ്റേഷൻ ക്ലാസും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്ലാസും എടുത്തു.

കോഴിക്കോട് റവന്യൂ ജില്ലയിലെ 28 സ്കൂളുകളിൽ നിന്ന് മുന്നൂറ്റി അമ്പതിൽ അധികം വിദ്യാർത്ഥികൾ അനുമോദന ചടങ്ങിൻ്റെ ഭാഗമായി.

കുട്ടികൾ ചോദിക്കുന്ന ഏത് ചോദിത്തിനു ഉത്തരം നൽകുന്ന കോഡ് റോബോ അവതരിപ്പിച്ച ബെല്ല റോബോട്ട് ഏറെ കൗതുകമായി.

അനുമോദന ചടങ്ങിന് ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ.മുഹമ്മദ് ബഷീർ മണലൊടി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ടി.പി.മുഹമ്മദ് മുനീർ നന്ദിയും രേഖപ്പെടുത്തി.

Vijayotsavam 2024 organized by Kerala Recognized School Management Association.

Next TV

Related Stories
ലഹരിക്കെതിരെ വലയം തീർക്കാൻ നാളെ മാനാഞ്ചിറക്ക് ചുറ്റും 'സൗഹൃദ മതിൽ'; 2000 വിദ്യാർത്ഥികൾ അണിനിരക്കും

Jun 25, 2024 09:00 PM

ലഹരിക്കെതിരെ വലയം തീർക്കാൻ നാളെ മാനാഞ്ചിറക്ക് ചുറ്റും 'സൗഹൃദ മതിൽ'; 2000 വിദ്യാർത്ഥികൾ അണിനിരക്കും

മാനാഞ്ചിറ മൈതാനത്തിന് ചുറ്റും നാളെ (ജൂൺ 26) വൈകീട്ട് 4 മണിക്ക് ഒരു കിലോമീറ്റർ ദൈർഘ്യത്തിലാണ് സൗഹൃദമെന്ന വറ്റാത്ത ലഹരിയുടെ മതിൽ...

Read More >>
കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി

Jun 25, 2024 07:38 PM

കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി

കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി...

Read More >>
പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി

Jun 25, 2024 06:05 PM

പെട്രോൾ പമ്പിന് സമീപത്തെ വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി

നടുവണ്ണൂർ ജവാൻ ഷൈജു ബസ് സ്റ്റോപ്പിന് സമീപം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കീഴിലുള്ള പി.പി. സൺസ് എന്ന പെട്രോൾ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിലാണ്...

Read More >>
ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

Jun 25, 2024 02:34 PM

ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും. അത്തോളി ജി.വി.എച്ച്.എസ്.എസിലെ വിദ്യാലയ ജാഗ്രത സമിതിയുടെ...

Read More >>
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

Jun 25, 2024 02:02 PM

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ ആണ്...

Read More >>
വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

Jun 25, 2024 01:54 PM

വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

ഈ അധ്യയന വർഷം ആദ്യം അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് മെഴുക് തിരി ദീപം...

Read More >>
Top Stories