---
title: "സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു"
english_title: "The beauty soap manufacturing unit was inaugurated by the gram panchayat president"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212587/the-beauty-soap-manufacturing-unit-was-inaugurated-by-the-gram-panchayat-president"
published_at: "2024-06-16T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ebaa8b585f_SOAP.jpg"
keywords: []
---

# സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് ബഡ്‌സ് ഉപജീവന പദ്ധതി പ്രകാരം ആരംഭിച്ച സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ് ബഹു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൃഷ്ണവേണി മാണികോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് ബഡ്‌സ് ഉപജീവന പദ്ധതി പ്രകാരം ആരംഭിച്ച സൗന്ദര്യ സോപ്പ് നിർമ്മാണ യൂണിറ്റ് ബഹു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൃഷ്ണവേണി മാണികോത്ത് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ മിഷന്റെ 2023.24 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരമാണ് യൂണിറ്റ് ആരംഭിച്ചത്. സംരംഭകത്വ പരിശീലനവും വൈദ്ഗ്ദ്യ പരിശീലനവും കുടുംബശ്രീ നൽകിയിട്ടുണ്ട്.

ബി. ആർ. സി യിലെ കുട്ടികളും അമ്മമാരും ഉൾപ്പെടെ 9 പേരാണ് ഗ്രൂപ്പിലുള്ളത്. ഉദ്‌ഘാടനചടങ്ങിൽ സി. ഡി. എസ് ചെയർപേഴ്സൺ വി. കെ. സാവിത്രി അധ്യക്ഷം വഹിച്ചു.

ബ്ലോക്ക്‌ കോ. ഓർഡിനേറ്റർ ഹൃദ്യ, എക്‌സാത്ത് അംഗം വിനീത എന്നിവർ ആശംസകളർപ്പിച്ചു. ബി. ആർ സി, പി.ടി.എ പ്രസിഡന്റ്‌ സുലേഖ നന്ദി അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212587/the-beauty-soap-manufacturing-unit-was-inaugurated-by-the-gram-panchayat-president)