കട്ടിപ്പാറ : കട്ടിപ്പാറ വില്ലജ് ട്രോമാകെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ 4,7 വാർഡ് പരിധിയിലെ പ്രകൃതി ദുരന്തഭീഷണി നേരിടുന്ന കുടുംബങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് 'മുന്നൊരുക്കം' ചമൽ നിർമ്മല യു.പി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വാർഡ് മെമ്പർ അനിൽ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡപ്യൂട്ടി കളക്ടർ സജീദ് ഉദ്ഘാടനം ചെയ്തു.
ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ, ദുരന്തമേഖലകളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് ട്രെയിനർ ശംസുദ്ധീൻ എകരൂൽ, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ നിസാം, നരിക്കുനി ഫയർ ഓഫീസർ നിജിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കട്ടിപ്പാറ വില്ലേജ് ഓഫീസർ വി. ബഷീർ സ്വാഗതവും , ട്രോമാകെയർ വളണ്ടിയർ അസീസ് നന്ദിയും പറഞ്ഞു.
'Preparation' conducted an awareness class for families facing the threat of natural calamities.