---
title: "ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ 'ജേർണി ഇൻ കളേഴ്സ്' ചിത്രപ്രദർശനം ആരംഭിച്ചു "
english_title: "'Journey in Colors' film exhibition started at Shraddha Art Gallery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214406/journey-in-colors-film-exhibition-started-at-shraddha-art-gallery"
published_at: "2024-06-23T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678522201762_0000_ATTACH__.jpg"
keywords: []
---

# ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ 'ജേർണി ഇൻ കളേഴ്സ്' ചിത്രപ്രദർശനം ആരംഭിച്ചു 

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിൻ്റെ 'ജേർണി ഇൻ കളേഴസ് ' ചിത്രപ്രദർശനം ആരംഭിച്ചു.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിൻ്റെ 'ജേർണി ഇൻ കളേഴസ് ' ചിത്രപ്രദർശനം ആരംഭിച്ചു.

പ്രശസ്ത സിനിമ സംവിധായകൻ ദീപേഷ് ടി. പരിപാടി ഉദ്ഘാടനം ചെയ്തു. ഷാജി കാവിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സായിപ്രസാദ് ചിത്രകൂടം സ്വാഗതം പറഞ്ഞു.

സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രങ്ങളിൽ നിറഞ്ഞു നില്ക്കുന്നത്.

തകർന്നു പോയ പെൺകുട്ടിയുടെ മുഖം, ഒറ്റപ്പെട്ടു പോയ പെൺകുട്ടിക്ക് കൂട്ടിരിക്കുന്ന കുയിൽ, ഒടിഞ്ഞു വീണ കള്ളിമുൾച്ചെടി, ഇത്തരം ബിംബങ്ങളിലൂടെയാണ് നഷ്ടസ്വപ്നങ്ങളെ ശില്പ വരച്ചിടുന്നത്.

നാട്ടിൻ പുറത്തെ സ്ത്രീകളും അവർ താലോലിക്കുന്ന വളർത്തു മൃഗങ്ങളും പക്ഷികളുമെല്ലാം ശില്പയുടെ ക്യാൻവാസിൽ നിറങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുകയാണ്.

എൻ.വി.ബാലകൃഷ്ണൻ, ശിവാസ് നടേരി, റഹ്മാൻ കൊടുക്കല്ലൂർ, എൻ.കെ. മുരളി, ഹരിദാസ് തിരുവോട്, ശ്രീകുമാർ മാവൂർ, അനിൽകുമാർ കതിരൂർ, തുടങ്ങിയവർ സംസാരിച്ചു.

ചിത്രപ്രദർശനം ജൂൺ 30 ന് അവസാനിക്കും. ഗാലറി സമയം രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214406/journey-in-colors-film-exhibition-started-at-shraddha-art-gallery)